വളരെ ദാരുണവും നാടിനെ ഞെട്ടിച്ചതുമായ ദുരന്തം... കുറുവങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ക്ഷേത്രം കൊടുക്കണമെന്ന് വനം മന്ത്രി

വളരെ ദാരുണവും നാടിനെ ഞെട്ടിച്ചതുമായ ദുരന്തം... കുറുവങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ക്ഷേത്രം കൊടുക്കണമെന്ന് വനം മന്ത്രി.
ബന്ധപ്പെട്ടവരുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. നാട്ടാന പരിപാലനചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നും ശശീന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.വെടിക്കെട്ടുമായി ബന്ധപ്പെട്ട് വേണ്ടത്ര ശ്രദ്ധയുണ്ടായോ എന്ന സംശയം ജില്ലാ ഭരണകൂടവും പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുകയും ചെയ്യും.
നിലവില്‍ കോടതി നിര്‍ദേശവും നിയമവും പാലിച്ച് മുന്നോട്ടുപോവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും ശശീന്ദ്രന് പറഞ്ഞു.
കേസുകള്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങി. അത് വളരെ നിഷ്പക്ഷമായി നടക്കുമെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റവരുടെ കാര്യത്തില്‍ ക്ഷേത്രം ഭാരവാഹികള്‍തന്നെ ആവശ്യമായ ശ്രദ്ധയും പരിരക്ഷയും നല്‍കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നഷ്ടപരിഹാരം ക്ഷേത്രങ്ങള്‍ തന്നെ നല്കുന്ന കീഴ്വഴക്കമാണ് ഇവിടെയുള്ളത്. അതനുസരിച്ച് പോകട്ടെ എന്നുതന്നെയാണ് ഇപ്പോഴത്തെ നിലപാട്. മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ തനിക്ക് ഒറ്റയ്ക്ക് പറയാനോ പ്രഖ്യാപിക്കാനോ കഴിയില്ല. കോഴിക്കോട്ടെത്തുന്ന മുഖ്യമന്ത്രിക്കു മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha

























