പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്. സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അമ്മ നല്കിയ അപ്പീലുകള്‍ പരിഗണിക്കുന്നത് മാറ്റി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്. സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അമ്മ നല്കിയ അപ്പീലുകള്‍ പരിഗണിക്കുന്നത് മാറ്റി
പ്രതികളായ വിദ്യാര്‍ത്ഥികളെ തിരികെ പ്രവേശിപ്പിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സിദ്ധാര്‍ത്ഥിന്റെ അമ്മ അപ്പീല്‍ നല്‍കിയത്. അതാണ് അടുത്തമാസം 4ന് പരിഗണിക്കാനായി മാറ്റിയത്. ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.
17 വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയതും മൂന്ന് വര്‍ഷത്തേക്ക് മറ്റ് കോളേജുകളില്‍ ചേരുന്നതില്‍ നിന്ന് ഡീബാര്‍ ചെയ്തതതും കഴിഞ്ഞ ഡിസംബറിലാണ് സിംഗിള്‍ബെഞ്ച് റദ്ദാക്കിയത്. ഈ ഉത്തരവ് ഡിവിഷന്‍ബെഞ്ച് സ്റ്റേ ചെയ്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























