കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ പുരയിടത്തിൽ പുലി ചത്ത നിലയിൽ

കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. പൊതുകത്ത് പി കെ ബാബുവിൻ്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് പുലിയെ കണ്ടെത്തിയത്.പുലിയുടെ ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം ഉണ്ട്സ്ഥ ലത്ത് വനപാലകരെത്തി പരിശോധന നടത്തുന്നു.
അതേസമയം കൂട്ടിക്കൽ-ഇളംകാട്-മ്ലാക്കരയിൽ ചത്ത നിലയിൽ പുലിയെ കണ്ടെത്തിയ സാഹചര്യത്തിൽ ജനങ്ങൾക്ക് ഉണ്ടായ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം. വളർന്നു വരുന്ന വന്യജീവി ആക്രമണങ്ങൾ മുൻ നിർത്തി ഈ വിഷയത്തിൽ അടിയന്തിരമായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇടപെടണമെന്ന ആവശ്യവും ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha

























