അതിക്രൂരവും അതിപ്രാകൃതവുമായ റാഗിംഗ് കേസിലെ പ്രതികളെ രക്ഷിക്കാന്‍, ഒരു മന്ത്രിയുടെയും സിപിഎം ജില്ലാ നേതാക്കളുടെയും രണ്ട് എംഎല്‍എമാരുടെയും ഇടപെടല്‍...വിദ്യാര്‍ഥികളെ രക്ഷിക്കാനാണ് സിപിഎം നീക്കം..

കോട്ടയം മെഡിക്കല്‍ കോളജ് നഴ്‌സിംഗ് കോളജില്‍ നടന്ന അതിക്രൂരവും അതിപ്രാകൃതവുമായ റാഗിംഗ് കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഒരു മന്ത്രിയുടെയും സിപിഎം ജില്ലാ നേതാക്കളുടെയും രണ്ട് എംഎല്‍എമാരുടെയും ഇടപെടല്‍.ഹോസ്റ്റലില്‍ നടന്ന അതിക്രൂരമായ പീഡനരീതികളൊക്കെ ഒഴിവാക്കി നിസാര കുറ്റങ്ങള്‍ ചുമത്തി കൊടുംക്രിമിനലുകളായ വിദ്യാര്‍ഥികളെ രക്ഷിക്കാനാണ് സിപിഎം നീക്കം. പ്രതികള്‍ക്കെതിരെ ശക്തമായി നടപടിയെടുക്കും എന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രസ്താവിക്കുമ്പോള്‍തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകരും
ഇടതു യൂണിയന്റെ ഭാരവാഹികളുമായ പ്രതികളെ രക്ഷിക്കാന്‍ സിപിഎമ്മിലെ ഉന്നത സഖാക്കള്‍ നേരിട്ടിറങ്ങിയിരിക്കുന്നു. മാത്രവുമല്ല റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയിലെടുത്ത് തെളിവെടുക്കേണ്ട ആവശ്യമില്ലെന്നും അന്വേഷണം പൂര്‍ത്തിയായെന്നുമാണ് പോലീസ് പറയുന്നത്. അതേ സമയം ഹോസ്റ്റലിനുള്ളില്‍ പ്രതികളുടെ മുറിയില്‍ മാരകായുധങ്ങളും മദ്യവും മയക്കുമരുന്നും കണ്ടെത്താനുള്ള നീക്കങ്ങളൊന്നും പോലീസ് സ്വീകരിക്കുന്നില്ല.പ്രതികളായ അഞ്ച് വിദ്യാര്‍ഥികളെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ഹോസ്റ്റലില്‍നിന്നു പുറത്താക്കുകയും
അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചതിലും തീരുന്നതല്ല കോളജ് അധികൃതരുടെ ഉത്തരവാദിത്വം.ഹോസ്റ്റലിലെ വാര്‍ഡന്‍മാരെയും വിശദമായി ചോദ്യം ചെയ്യ്യാനു തയാറായില്ല. റാഗിംഗിന് ഇരകളായ വിദ്യാര്‍ഥികളില്‍ മൂന്നു പേരാണു കോളജില്‍ പരാതി നല്‍കിയത്. ഇതില്‍ ഒരു വിദ്യാര്‍ഥിയുടെ മൊഴിയില്‍ മാത്രമാണ് കേസെടുത്തത്. ജൂണിയര്‍ വിദ്യാര്‍ഥികളെ നഗ്നരാക്കി കട്ടിലില്‍ കൈകാലുകള്‍ കട്ടിലില്‍ ബന്ധിച്ചശേഷം ഇരയുടെ ശരീരത്തിലുടനീളം കോമ്പസും ഡിവൈഡറും ഉപയോഗിച്ച് നരാധമന്‍മാര്‍ കുത്തിക്കിഴിയ്ക്കുമ്പോള്‍ പീഡകന്‍മാര്‍ സിപിഎം നേതാവ് എംഎം മണി പഠിപ്പിച്ചതുപോലെ വണ്‍ ടു ത്രീ എന്ന്
എണ്ണം പറയുന്നത് വീഡിയോയില്‍ കാണാം.രക്തം വാര്‍ന്നൊഴുകി മരണവേദനയില്‍ ജൂണിയര്‍ വിദ്യാര്‍ഥി പിടയുമ്പോള്‍ മുറിവിലേക്ക് ലോഷന്‍ ഒഴിക്കുകയും ക്രീം തേയ്ക്കുകയും ചെയ്തതൊന്നും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ഇരയുടെ പിടിച്ചില്‍ വീഡിയോയില്‍ റിക്കാര്‍ഡ് ചെയ്ത് പിന്നീട് കണ്ടു രസിക്കുന്നതും കോളജില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഷെയര്‍ ചെയ്തതൊന്നും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.അര്‍ധരാത്രി പ്രതികളുടെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മൂന്നു മാസമായി പീഡനം. നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ മുറിയില്‍ ഉച്ചത്തില്‍ പാട്ടു വയ്ക്കുന്നതും പതിവായിരുന്നു.
എല്ലാ ആഴ്ചകളിലും ജൂനിയര്‍ വിദ്യാര്‍ഥികള്‍ സീനിയര്‍ ഗുണ്ടകള്‍ക്ക് 800 രൂപവീതം മദ്യപാനത്തിനായി നല്‍കണമായിരുന്നു. ഇതു നല്‍കാതെ വരുന്നവരെ രാത്രി ക്രൂരമായി ആക്രമിക്കുന്നതായിരുന്നു പതിവ്.പ്രതികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളില്‍നിന്നും ഗൂഗിള്‍ പേ വഴി പ്രതികള്‍ പതിവായി പണം വാങ്ങിയതിന്റെ തെളിവുകള്‍ പോലീസിന് കിട്ടിയത് വലിയ കുറ്റകൃത്യമായി പോലീസ് കാണുന്നില്ല. പലപ്പോഴായി ഇരുപതിനായിരത്തിലേറെ രൂപ ഇത്തരത്തില്‍ പ്രതികള്‍ വാങ്ങിയെടുത്തയാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.കോട്ടയം നഴ്‌സിംഗ് ഹോസ്റ്റലില്‍ നടന്നതിനെ റാഗിംഗ് ആയിരുന്നില്ല മറിച്ചു കൊല്ലാക്കൊലയായിരുന്നു എന്നത് സിപിഎം നിഷേധിക്കുകയാണ്.
മാത്രവുമല്ല പ്രതികളെ രക്ഷിക്കാന്‍ പരമാവധി ഇടപെടല്‍ നടത്തുകയും ചെയ്യുന്നു. നഗ്‌നരാക്കിയശേഷം സ്വകാര്യ ഭാഗങ്ങളില്‍ ജിംനേഷ്യത്തില്‍ ഉപയോഗിക്കുന്ന ഡംബല്‍ കെട്ടിത്തൂക്കുക, സൂചി ഉപയോഗിച്ചു മുറിവേല്‍പിക്കുക, നഖത്തിനടയില്‍ ആണി കയറ്റുക, കഴുത്തില്‍ കത്തി വച്ചു ഭീഷണിപ്പെടുത്തുക തുടങ്ങിയ ക്രൂരകൃത്യങ്ങള്‍ പോലീസ് പിടിച്ചെടുത്ത മൈബൈല്‍ ദൃശ്യങ്ങളിലുണ്ട്. ഇവയൊക്കെ ഒഴിവാക്കിയാണഅ പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കിയികരിക്കുന്നത്. പീഡനത്തിനിരയായ വിദ്യാര്‍ഥികളുടെ മൊഴിയില്‍ പകുതി പോലും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പ്രധാനപ്രതി രാഹുല്‍ രാജിന്റെ സിപിഎം സ്വാധീനവും സംഘടനാബന്ധവും മറയാക്കിയായിരുന്നു ക്രൂരതകള്‍. മനസാക്ഷിയെ നടുക്കിയ സംഭവത്തില്‍ സംസ്ഥാന മന്ത്രിമാരോ ഇടതു രാഷ്ട്രീയ സംഘടനകളോ ജനപ്രതിനിധികളോ അപലപിക്കാന്‍ ഇതുവരെ തയാറായതുമില്ല.ക്രൂരമായ കൊല്ലാക്കൊല സഹിക്കാനാവാതെ വിദ്യാര്‍ഥികള്‍ കോളജ് അധികൃതര്‍ക്ക് നല്‍കിയ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായതായി. പിന്നീട് കേസ് മയപ്പെടുത്താന്‍ പോലീസിലും ഇടപെടലുണ്ടായി. 14 ദിവസത്തെ റിമാര്‍ഡില്‍ കഴിയുന്ന പ്രതികളെ വീണ്ടും പോലീസ് ചോദ്യം ചെയ്യാത്തതും ഉന്നത സ്വാധീനത്തിലാണെന്നു പറയുന്നു. പ്രതികളായ വിദ്യാര്‍ഥികളില്‍ ചിലര്‍ പാര്‍ട്ടി സ്വാധീനത്തിലാണ് നഴ്‌സിംഗിന് പ്രവേശനം നേടിയതും. അറസ്റ്റിലായ വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നറിയാല്‍ വൈദ്യപരിശോധനയും നടത്തിയില്ല.
https://www.facebook.com/Malayalivartha

























