തിരുവല്ലത്ത് യുവാവിനെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് സംഭവത്തില്‍ 5 പേര് പിടിയില്‍

തിരുവല്ലത്ത് യുവാവിനെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 5 പേര് പിടിയില്‍. ഏഴംഗ സംഘത്തിലെ അഞ്ചുപേരെയാണ് തിരുവല്ലം പൊലീസ് ബംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തത്. വണ്ടിത്തടം പാലപ്പൂര് സ്വദേശി മനുകുമാര്‍ (31), അട്ടക്കുളങ്ങര കരിമഠം സ്വദേശി ധനുഷ് (20), അമ്പലത്തറ സ്വദേശി രോഹിത് (29), മലയിന്‍കീഴ് സ്വദേശി നിതിന്‍ (25), പൂന്തുറ സ്വദേശി റഫീക് (29) എന്നിവരാണ് അറസ്റ്റിലായത്.
തിരുവല്ലം സ്വദേശിയായ ആഷിക്കിനെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. ഇപ്പോള്‍ പിടിയിലായ പ്രതികളും ആഷിക്കും സുഹൃത്തുക്കളായിരുന്നു. എതിര്‍ചേരിയിലുള്ളവരുമായി ആഷിക് അടുത്ത ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു ഈ സംഘം ആഷിക്കിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചത്.
https://www.facebook.com/Malayalivartha

























