പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി ഫ്ലാറ്റില്‍ എത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു. യുവതി അറിയാതെ നഗ്ന വീഡിയോകള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊയിലാണ്ടി ഉള്ളിയേരി സ്വദേശി ആക്കുപൊയില്‍ വീട്ടില്‍ വിക്കി എന്ന വിഷ്ണുപ്രസാദിനെയാണ് (28) പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. കോഴിക്കോട് പാലാഴിയിലെ ഫ്ലാറ്റില്‍ ബലാത്സംഗം ചെയ്തെന്നാണു കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ പരാതി.
നഗ്ന വിഡിയോകള്‍ കാണിച്ചു ഭീഷണിപ്പെടുത്തിയാണു പലതവണ ബലാത്സംഗം ചെയ്തതെന്നു പരാതിയില്‍ പറയുന്നു. യുവതിയുടെ നഗ്ന ചിത്രങ്ങളും വിഡിയോകളും കൈക്കലാക്കി സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. 2 ഫ്ലാറ്റുകളിലായി പീഡിപ്പിച്ചെന്നുമാണു യുവതി പറയുന്നത്.
പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുത്തുന്ന മോശമായ സന്ദേശങ്ങള്‍ ആളുകള്‍ക്ക് അയച്ചു കൊടുത്തു. പൊലീസ് കേസ് അന്വേഷിക്കുന്നതിനിടെ പ്രതി ഒളിവില്‍പ്പോയി. ഇയാള്‍ കോഴിക്കോട് ബീച്ച് പരിസരത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണു പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























