സങ്കടക്കാഴ്ചയായി... സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കേണിച്ചിറ നെല്ലിക്കര വെളുക്കന് ഉന്നതിയിലെ നന്ദു (25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ ഇരുളം മൂന്നാനക്കുഴി റൂട്ടില്‍ ചുണ്ടകൊല്ലി വളവിലാണ് അപകടം നടന്നത്. പ്രദേശത്തെ ഉത്സവം കണ്ടു മടങ്ങി വരവേയാണ് സംഭവം.
സഹയാത്രികന് അരിമുളവെള്ളൂര്‍ ഉന്നതിയിലെ മനോജ് പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. പരിക്കേറ്റ് റോഡില്‍ വീണു കിടന്ന യുവാക്കളെ ബത്തേരി ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്ദുവിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
അതേസമയം മറ്റൊരു സംഭവത്തില്‍ പോത്തന്‍കോട് ഞാണ്ടൂര്‍കോണത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്. പോത്തന്‍കോട് പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha

























