റെയില്‍വേ ക്രോസിലെ ഹംപില്‍ കയറി നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

റെയില്‍വേ ക്രോസിലെ ഹംപില്‍ കയറി നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കണിച്ചുകുളങ്ങര ദൈവത്തുശേരി വീട്ടില്‍ ഡാനി കുഞ്ഞുമോന്റെയും മിനിയുടെയും മകന് ഡി.കെ.രാഹുലാണ്(28) മരിച്ചത്. സഹയാത്രികനായ സുഹൃത്ത് കണിച്ചുകുളങ്ങര സ്വദേശി എം.മനേഷ്(28) ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഇന്നലെ പുലര്‍ച്ചെ വളവനാട് ബീച്ച് റോഡിലെ റെയില്‍വേ ഗേറ്റിനു സമീപമായിരുന്നു അപകടം നടന്നത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. രാഹുല്‍ അപകടസ്ഥലത്ത് മരിച്ചു.
തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ മനേഷിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ചെത്തിയിലെ റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു രാഹുല്‍. സഹോദരങ്ങള്‍: രാജീവ്, പ്രിയങ്ക, രാജിമോള്‍.
"
https://www.facebook.com/Malayalivartha

























