ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനമേറ്റ ഗോവ മുന്‍ എം.എല്‍.എ കുഴഞ്ഞുവീണു മരിച്ചു...

ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനമേറ്റ ഗോവ മുന്‍ എം.എല്‍.എ കുഴഞ്ഞുവീണു മരിച്ചു. കര്‍ണാടകയിലെ ബെലഗാവിയില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
പോണ്ട എം.എല്‍.എയായിരുന്ന ലാവൂ സൂര്യജി മാംലേദാര്‍ (69) ആണ് മരിച്ചത്. ഖാടെ ബസാറില്‍ ലാവൂ മാംലേദാര്‍ ഹോട്ടല്‍ മുറി ബുക്ക് ചെയ്തിരുന്നു. ഹോട്ടലിലേക്ക് കയറുന്ന വഴിയില്‍ വച്ച് ലാവൂവിന്റെ കാര്‍ ഓട്ടോയില്‍ തട്ടി.
തുടര്‍ന്ന് ഓട്ടോക്കാരനുമായി തര്‍ക്കമുണ്ടായി. നഷ്ടപരിഹാരം ചോദിച്ചപ്പോള്‍ തരാന്‍ പറ്റില്ലെന്നു പറഞ്ഞതോടെ ലാവൂവിനെ ഓട്ടോക്കാരന് മര്‍ദ്ദിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍.
ഹോട്ടലില്‍ എത്തിയ ലാവൂ ഒന്നാം നിലയില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha

























