Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

അച്ഛന്റെ കൊലയാളിയെ തീർക്കാൻ മകളുടെ പോരാട്ടം ! പ്രജിന്റെ കാലൻ സഹോദരി തന്നെ അടിമുടി പൂട്ടി നിയാസം പെടും..!!

16 FEBRUARY 2025 10:02 AM IST
മലയാളി വാര്‍ത്ത

കിളിയൂര്‍ ജോസിന്റെ കൊലപാതകത്തിലെ പ്രതി പ്രജിന്‍ യൂട്യൂബില്‍ ഏറ്റവുമധികം കണ്ടത് മാര്‍ക്കോ സിനിമയിലെ 'ആണായി പിറന്നോനെ ദൈവം പാതി സാത്താനെ' എന്ന ഗാനമെന്ന വിവരത്തിനൊപ്പം ഞെട്ടിക്കുന്ന പലതും പുറത്ത്. വീട്ടില്‍ സാമ്പത്തിക വിഷയത്തില്‍ തര്‍ക്കം നടന്നിരുന്നെന്നും പോലീസ് തിരിച്ചറിയുന്നു. മെഡിക്കല്‍ പഠനത്തിനായി പ്രജിനെ അയച്ചതിലടക്കം കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ജോസിന്റെ കൊലപാതകത്തിനു മുന്‍പ് സിനിമ ചെയ്യുന്നതിനായി പ്രജിന്‍ കോടികള്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക വിഷയങ്ങളില്‍ നിരന്തരം തര്‍ക്കം നടന്നുവെങ്കിലും ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് അമ്മ സുഷമ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കുടുംബം ഉയര്‍ത്തിയ ആരോപണങ്ങളില്‍ വിശദമായ പരിശോധന അന്വേഷണസംഘം തുടരുകയാണ്. പ്രജിന്റെ ഫോണ്‍ പരിശോധന തുടരുകയാണ്. പ്രജിന്റെ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വിവരങ്ങള്‍ കിട്ടാന്‍ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. മകന് ജാമ്യം കിട്ടരുതെന്ന അമ്മയുടെ ആവശ്യം പോലീസ് ഗൗരവത്തിലെടുക്കും. അമ്മയേയും സഹാദരിയേയും സഹോദരി ഭര്‍ത്താവിനേയും ഒരു അയല്‍വാസിയേയും കൊല്ലാന്‍ പ്രജിന്‍ പദ്ധതിയിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രജിനെ പുറത്തു വിടരുതെന്ന അമ്മയുടെ ആവശ്യം. ഈ സാഹചര്യത്തില്‍ പോലീസ് അതിവേഗ കുറ്റപത്രം നല്‍കും. സത്താന്‍ സേവയിലേക്ക് അന്വേഷണം നീളാനുള്ള സാധ്യത കുറവാണ്. കൊലക്കേസ് അന്വേഷണവും കുറ്റപത്രം നല്‍കലിലേയ്ക്കും പോലീസ് നടപടികള്‍ ചുരുങ്ങും.

 



വെള്ളറട കിളിയൂര്‍ ചരുവിള ബംഗ്ലാവില്‍ ആര്‍.ജോസ്(70) മകന്റെ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ട്. ആഭിചാരവും ദുര്‍മന്ത്രവാദവും ഉള്‍പ്പെടെ സംശയിക്കുന്ന കേസില്‍ ഇപ്പോള്‍ സാമ്പത്തിക പ്രശ്നങ്ങളും നിര്‍ണായകമാകുകയാണ്. അടുത്ത ദിവസം തന്നെ പ്രജിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇതിന് ശേഷം കുറ്റപത്രവും നല്‍കും. പ്രജിന് അഞ്ച് ഫോണുകളാണുള്ളത്. ഇതില്‍ ഏതാണ് ഉപയോഗിച്ചിരുന്നതെന്നു കണ്ടെത്താന്‍ സഹോദരി ഉള്‍പ്പെടെ കുടുംബാംഗങ്ങളെ പൊലീസ് വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു. കൊച്ചിയില്‍ സിനിമാ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ പ്രജിന്‍, സിനിമാ നിര്‍മാണത്തിനായി പിതാവിനോടു പണം ചോദിച്ചിരുന്നു. എന്നാല്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പണം കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേച്ചൊല്ലി കുടുംബത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ജോസിനെ പ്രജിന്‍ മര്‍ദിച്ചിരുന്നെന്നും സൂചനയുണ്ട്. ഇന്‍ക്വസ്റ്റ് വേളയില്‍ ജോസിന്റെ ശരീരത്തില്‍ കണ്ട മര്‍ദനമേറ്റ പാടുകള്‍ക്ക് രണ്ടു മാസത്തോളം പഴക്കമുണ്ടായിരുന്നു. കൊച്ചിയില്‍നിന്നു വന്നതിനു ശേഷം പ്രജിന്‍ പള്ളിയില്‍ പോകുന്ന പതിവും ആരാധനയും നിര്‍ത്തി. വിളിച്ചാലും പോകാറില്ല. ബ്ലാക് മാജിക്കിലേക്ക് തിരിഞ്ഞു എന്നാണ് സൂചന. കൊലയ്ക്ക് ദിവസങ്ങള്‍ക്കു മുന്‍പ് പ്രജിന്‍ ശരീരത്തിലെ രോമങ്ങളും തലമുടിയും വടിച്ചിരുന്നു. മുറിയിലെ മേശപ്പുറത്ത് വിചിത്രരൂപത്തിലുള്ള പ്രതിമകളും ആയുധങ്ങളും മറ്റും സൂക്ഷിച്ചിരുന്നു.



പ്രജിന്റെ വിദ്യാഭ്യാസത്തിനായി വലിയ സാമ്പത്തികബാധ്യതയാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. സ്ഥലം വിറ്റാണ് പ്രജിനെ ചൈനയില്‍ മെഡിക്കല്‍ പഠനത്തിനായി അയച്ചിരുന്നത്. എന്നാല്‍ പഠനത്തിനുശേഷം മടങ്ങിവന്ന പ്രജിന്‍ മാതാപിതാക്കളോട് എപ്പോഴും ദേഷ്യത്തിലായിരുന്നു. പിന്നീടാണ് സിനിമാ പഠിക്കാനായി കൊച്ചിയിലെ സ്ഥാപനത്തില്‍ ചേര്‍ന്നത്. പൊലീസ് ഈ സ്ഥാപനത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. നിലവില്‍ ജോസും കുടുംബവും താമസിക്കുന്ന വീടും പറമ്പും പണയത്തിലാണെന്നും സൂചനകളുണ്ട്. പ്രജിന്‍ സിനിമാ നിര്‍മാണത്തിനായി കൂടുതല്‍ പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്തത് ഇതു കൊണ്ടാണെന്ന സൂചനകളുണ്ട്. സിനിമാ പഠനം കഴിഞ്ഞു തിരിച്ചെത്തിയ പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടായെന്ന് അമ്മ സുഷമാകുമാരി പറയുന്നു. വീടിന്റെ ഒന്നാംനിലയിലെ പ്രജിന്റെ മുറിയിലേക്ക് മാതാപിതാക്കള്‍ പോകാന്‍ ശ്രമിച്ചാല്‍ പ്രജിന്‍ എതിര്‍ക്കുമായിരുന്നു. പൂട്ടിയിരിക്കുന്ന മുറിയില്‍നിന്ന് ഒരു പ്രത്യേക ഈണത്തിലെ ശബ്ദം എപ്പോഴും മുഴങ്ങി. വിവരം പൊലീസില്‍ അറിയിച്ചിരുന്നു. ഒരുവട്ടം പൊലീസെത്തി താക്കീതും നല്‍കി. തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പ്രജിന്‍ പറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഡോക്ടറെ കാണിച്ചു. കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

 



പ്രജിന്‍ ജോസിന്റെ പെരുമാറ്റത്തിലും ജീവിതത്തിലും അടിമുടി നിഗൂഢതയുണ്ടെന്ന് ബന്ധുക്കളും പറയുന്നു. പ്രജിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം. പ്രജിനെ ഭയന്നാണ് മാതാപിതാക്കള്‍ വീട്ടില്‍ കഴിഞ്ഞിരുന്നതെന്നും എന്തെങ്കിലും ചോദിച്ചാല്‍ ഇവരെ മര്‍ദിക്കുന്നത് പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ജോസിന്റെ ശരീരത്തില്‍ ആകെ 28 തവണ വെട്ടേറ്റെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ മൂന്നുമുറിവുകളാണ് മരണകാരണമായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രി വീടുവിട്ടിറങ്ങിയാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞാണ് തിരികെ എത്താറുണ്ടായിരുന്നത്. വീട്ടിലെ മുകള്‍നിലയില്‍നിന്ന് പുറത്തേക്കിറങ്ങാനായി പ്രത്യേക കോണിയും ഇയാള്‍ സൂക്ഷിച്ചിരുന്നു. മാതാപിതാക്കള്‍ എന്തെങ്കിലും ചോദിച്ചാല്‍ അവരുടെ മുഖത്തേക്ക് തുപ്പുന്നതും പ്രജിന്റെ രീതിയായിരുന്നു. വീട്ടില്‍ പ്രാര്‍ഥനാസമയത്ത് പ്രജിന്‍ മുകള്‍നിലയിലെ മുറിയില്‍ ഉച്ചത്തില്‍ പാട്ടുവെയ്ക്കും. സാത്താന്‍സേവയുമായി ബന്ധപ്പെട്ട ചില പാട്ടുകളാണ് മുറിയില്‍ വെയ്ക്കാറുള്ളതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഈ സമയത്ത് ഇയാള്‍ കറുത്തവസ്ത്രം ധരിക്കുന്നതും പതിവായിരുന്നു. ജോസിന്റെ കൊലപാതകത്തിന് ശേഷമാണ് മുറിക്കുള്ളിലെ വിചിത്രമായ പല കുറിപ്പുകളും പുസ്തകങ്ങളും പ്രതിമകളുമെല്ലാം വീട്ടുകാര്‍ കാണുന്നത്.

ജോസ് കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പും പ്രജിന്‍ വധഭീഷണി മുഴക്കിയിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. കൊലപാതകം നടന്നതിന്റെ ഒരാഴ്ച മുമ്പ് ഇവരുടെ ബന്ധുവീട്ടില്‍ കല്യാണമുണ്ടായിരുന്നു. വിവാഹചടങ്ങിനിടെ പ്രജിന്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ചിലര്‍ അയാളെ കളിയാക്കി. ഇതേത്തുടര്‍ന്ന് മാതാപിതാക്കളെയും സഹോദരിയെയും കാറില്‍കയറ്റി പ്രജിന്‍ തിരികെപോന്നു. അമിതവേഗത്തിലാണ് ഇയാള്‍ കാറോടിച്ചിരുന്നത്. സഹോദരി ഇത് ചോദ്യംചെയ്തതോടെ 'അച്ഛനും അമ്മയ്ക്കും ഒപ്പം നിന്നെയും സ്വര്‍ഗത്തിലെത്തിക്കും' എന്നായിരുന്നു ഇയാളുടെ ഭീഷണി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (3 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (4 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (5 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (5 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (5 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (6 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (7 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (7 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (8 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (9 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (9 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (9 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (9 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (9 hours ago)

Malayali Vartha Recommends