ബാങ്കിൽ കയറിയ കള്ളൻ പറഞ്ഞത് 2 വാചകങ്ങൾ...!! ലവൻ ഇന്ത്യ വിട്ടു...!!

പോട്ടയിൽ ബാങ്ക് കവർച്ചയ്ക്കെത്തിയ മോഷ്ടാവ് കീശയിൽ നിന്നു കത്തിയെടുത്തു ജീവനക്കാർക്കു നേരെ ചൂണ്ടി പറഞ്ഞതു രണ്ടു വാചകങ്ങൾ മാത്രം: ‘കാഷ് കിഥർ ഹെ, ചാവീ ലോ’. പണം സൂക്ഷിച്ചിരിക്കുന്നത് എവിടെയാണെന്നും കാഷ് കൗണ്ടറിന്റെ താക്കോലെടുക്കാനുമായിരുന്നു ഹിന്ദിയിൽ നൽകിയ നിർദേശം. സിസിടിവി ദൃശ്യങ്ങളിൽ കണ്ടതും ദൃക്സാക്ഷികൾ നൽകിയ മൊഴിയും പരിഗണിച്ചാൽ അടുക്കള ഉപയോഗത്തിനുള്ള കറിക്കത്തിയുമായാണു മോഷ്ടാവെത്തിയതെന്നു പൊലീസ് സംശയിക്കുന്നു.
കവർച്ച നടന്ന പോട്ട ഫെഡറൽ ബാങ്കിൽ പൊലീസ് പരിശോധന നടത്തുന്നു.
ഹിന്ദിയിൽ സംസാരിച്ചു എന്നതുകൊണ്ടു ഇതര സംസ്ഥാനക്കാരനാണു പ്രതിയെന്നു തീർച്ചപ്പെടുത്താൻ കഴിയില്ലെന്നു റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ പറയുന്നു. പൊലീസിനെ വഴിതെറ്റിക്കുകയെന്ന ഉദ്ദേശ്യത്തോടെയുമാകാം ഹിന്ദിയിൽ സംസാരിച്ചത്. രണ്ടു സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ബാങ്കിലേക്കു പ്രതി കടന്നുവന്ന രീതി, കൊള്ളയ്ക്കു തിരഞ്ഞെടുത്ത സമയം, കാഷ് കൗണ്ടറിലേക്കു സംശയരഹിതേന കടന്നുവന്ന സാഹചര്യം എന്നിവയെല്ലാം കണക്കിലെടുത്താൽ പ്രതി ബാങ്കിന്റെ പ്രവർത്തനരീതിയടക്കം വ്യക്തമായി അറിയാവുന്ന ആളാണെന്നു വ്യക്തമാക്കുന്നു.
രണ്ടു മുതൽ രണ്ടര വരെ ജീവനക്കാർ ഭക്ഷണമുറിയിലായിരിക്കുമെന്നു പ്രതിക്കു വ്യക്തമായി അറിയാമായിരുന്നു. പ്രതി ബാങ്കിനുള്ളിലെത്തുമ്പോൾ കാഷ് കൗണ്ടറിൽ കാവലിനു പ്യൂൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സമയത്ത് ഇടപാടുകാരാരും ബാങ്കിലുണ്ടായിരുന്നില്ല. ഇക്കാര്യവും മോഷ്ടാവിന് ഉറപ്പുണ്ടാകുമെന്നു പൊലീസ് കരുതുന്നു. നല്ല പരിചയമുള്ള സ്ഥലത്തു പെരുമാറുന്ന രീതിയിലാണു മോഷ്ടാവിന്റെ രീതികളെന്നു ജീവനക്കാരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ദീർഘനാളായി ബാങ്കിലും പരിസരത്തും വന്നിടപഴകിയിട്ടുള്ള ആരെങ്കിലുമാകാം പ്രതിയെന്നതു പൊലീസും ഏറെക്കുറെ ഉറപ്പിക്കുന്നു.
ചാലക്കുടി ∙ ബാങ്കിൽ കവർച്ചയ്ക്കു ശേഷം 2.18നു മോഷ്ടാവ് പുറത്തു കടന്നെങ്കിലും പ്രദേശത്തെ പല സിസിടിവി ക്യാമറകളിലും ദൃശ്യം പതിഞ്ഞില്ല. 2.25 മുതൽ 14 മിനിറ്റോളം പ്രദേശത്താകെ വൈദ്യുതി നിലച്ചതാണു കാരണം. മോഷ്ടാവ് ഏതു ദിശയിലേക്കു രക്ഷപ്പെട്ടെന്നുറപ്പിക്കാൻ പൊലീസിന് ആദ്യഘട്ടത്തിൽ കഴിയാതിരുന്നത് ഇതുമൂലമാണ്. ഡിഐജി ഹരിശങ്കർ, റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ, ഡിവൈഎസ്പി കെ.സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
കൊച്ചി ∙ പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ മുൾമുനയിൽ നിർത്തി മോഷണം നടന്നു 16 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. ഇന്നലെ രാത്രി മുഴുവൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. മോഷ്ടാവ് അങ്കമാലിയിലെത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ഇന്നലെ രാത്രി ലഭിച്ചിരുന്നു. ഇതോടെ ഇയാളുടെ യാത്ര കൊച്ചിയിലേക്കെന്നു മനസിലാക്കിയ അന്വേഷണ സംഘം ആലുവ, എറണാകുളം നഗരപരിധിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അതിൽ കൂടുതൽ ഇപ്പോൾ പറയാനില്ലെന്നും തൃശൂർ റൂറൽ എസ്പി ബി.കൃഷ്ണകുമാർ പറഞ്ഞു.
മോഷ്ടാവ് ഹിന്ദി സംസാരിച്ചതുകൊണ്ട് അയാള് മലയാളി അല്ലാതാകണമെന്നില്ലെന്നും ഏതാണ്ട് 15 ലക്ഷം രൂപയോളമാണ് നഷ്ടപ്പെട്ടതെന്നും മധ്യമേഖല ഡിഐജി ഹരിശങ്കര് പറഞ്ഞു. എടിഎമ്മിൽ നിന്ന് എടുത്തുവച്ച പണമാണ് നഷ്ടമായത്. കൂടുതൽ പണം ഉണ്ടായിട്ടും അത് എടുത്തില്ലെന്നതു പ്രത്യേകതയാണ്. ജീവനക്കാരുടെ സഹായം കിട്ടിയിട്ടുണ്ടോയെന്നു പറയാനാകില്ലെന്നും പ്രാഥമിക ഘട്ടത്തിൽ അത്തരം നിഗമനങ്ങളിലേക്കു പോകേണ്ടതില്ലെന്നും ഡിഐജി പറഞ്ഞു. എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ പറഞ്ഞു. അങ്കമാലി, ആലുവ, എറണാകുളം നഗരപരിധിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണ് 15 ലക്ഷത്തോളം രൂപ കാഷ് കൗണ്ടറിൽനിന്നു പ്രതി കവർന്നത്. ഉച്ചയോടെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് കാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകർത്താണ് പണം അപഹരിച്ചത്. ശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കയ്യിൽ കിട്ടിയ കറൻസികൾ എടുത്ത ശേഷം രക്ഷപെടുകയുമായിരുന്നു. തിരക്കേറിയ ജംക്ഷനിൽ പട്ടാപ്പകലായിരുന്നു കവർച്ച. പണം അപഹരിച്ച ശേഷം ഇയാൾ സ്കൂട്ടറിൽ കയറി സ്ഥലം വിടുകയായിരുന്നു. ബാങ്കിൽ ആ സമയം എട്ടു ജീവനക്കാരാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























