ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനെ നാളെ പ്രഖ്യാപിച്ചേക്കും....

ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനെ നാളെ പ്രഖ്യാപിച്ചേക്കും.നിലവിലെ അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനുതന്നെയാണ് മുന്‍തൂക്കം.പുതിയൊരാള് വരട്ടെയെന്ന് കേന്ദ്ര നേതൃത്വം നിലപാടെടുത്താല്‍, രാജീവ് ചന്ദ്രശേഖറിനെയോ, എം.ടി.രമേശിനേയോ പരിഗണിച്ചേക്കുകയും ചെയ്യും
ഈ വര്‍ഷം അവസാനം നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പും അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍കണ്ടായിരിക്കും നേതാവിനെ നിശ്ചയിക്കുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തിയത് സുരേന്ദ്രന്റെ സംഘടനാ മികവായി കേന്ദ്ര നേതൃത്വം വിലയിരുത്തിയിട്ടുണ്ട്.
സുരേന്ദ്രനെതിരെ കേരളത്തില്‍ നിന്നു വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും, പാര്‍ട്ടിക്കുള്ളിലെ വ്യക്തിതാല്പര്യങ്ങളും ഗ്രൂപ്പ് സമീപനങ്ങളും ഒഴിവാക്കി സംഘടനാസംവിധാനം ചലിപ്പിക്കാന്‍ അദ്ദേഹത്തിനായെന്നാണ് കേന്ദ്ര നേതാക്കള്‍ കരുതുന്നത്.
അതേസമയം, സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചതിനാല്‍, സാങ്കേതികമായി രണ്ടു ടേം പൂര്‍ത്തിയാക്കിയെന്നാണ് മാറ്റം ആവശ്യപ്പെടുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. കീഴ് വഴക്കം അനുസരിച്ച് തുടര്‍ച്ചയായി രണ്ടുടേമില്‍ കൂടുതല്‍ പദവിയില്‍ തുടരാന്‍ കഴിയില്ല
" f
https://www.facebook.com/Malayalivartha

























