Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ബൈക്കും കാറും തമ്മിൽ തട്ടി; കോട്ടയം പരുത്തുംപാറ പാറക്കുളത്ത് 19 കാരന് കാർ യാത്രക്കാരന്റെ ക്രൂര മർദനം...

16 FEBRUARY 2025 02:45 PM IST
മലയാളി വാര്‍ത്ത

ബൈക്കും കാറും തമ്മിൽ തട്ടിയതിനെ തുടർന്ന് 19 കാരനെ പ്രകോപനമില്ലാതെ കാർ യാത്രക്കാരൻ ക്രൂരമായി മർദിച്ചു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കട്ടപ്പന സ്വദേശിയായ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംങ് ഒന്നാം വർഷ വിദ്യാർത്ഥിയായ കുന്നേൽ ആഷിക് ബൈജു(19)വിനാണ് മർദനമേറ്റത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പരുത്തുംപാറ പാറക്കുളത്തായിരുന്നു സംഭവം. കോളേജ് ഹോസ്റ്റലിൽ താമസിച്ചാണ് ആഷിക് പഠിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം ബൈക്കിൽ വീട്ടിൽ പോകുകയും വരികയുമാണ് പതിവ്. വീട്ടിൽ നിന്ന് വരുന്ന ദിവസം ബൈക്ക് സുഹൃത്തിന്റെ വീട്ടിൽ വയ്ക്കുകയും കൊണ്ടു പോകുന്ന ദിവസം ഈ വീട്ടിൽ നിന്നും വീട്ടിലേയ്ക്കു പോകുകയുമാണ് ചെയ്യുന്നത്. വെള്ളിയാഴ്ച ഈ വീട്ടിൽ നിന്നും ബൈക്ക് എടുത്ത യുവാവ് പെട്രോൾ അടിയ്ക്കുന്നതിനു പരുത്തും പാറ ഭാഗത്തേയ്ക്കു വരികയായിരുന്നു.

ഈ സമയം മുന്നിൽ പോയ ഓട്ടോറിക്ഷ വലത്തേയ്ക്കു വെട്ടിച്ചപ്പോൾ വെട്ടിച്ചു മാറ്റിയ ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ തട്ടിയതായി ആഷിക് പറയുന്നു. ബൈക്ക് കാറിൽ തട്ടി ആഷിക് റോഡിൽ വീണു. ഈ സമയം കാറിനുള്ളിൽ നിന്നും ഇറങ്ങി വന്നയാൾ പ്രകോപനമൊന്നുമില്ലാതെ ആഷിക്കിനെ ചാടിയിറങ്ങി ചവിട്ടുകയായിരുന്നെന്ന് ഇവർ ചിങ്ങവനം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ചാടിയിറങ്ങി ചവിട്ടിയ കാർ ഡ്രൈവർ ആഷിക് നിലത്ത് വീണിട്ടും ചവിട്ടു തുടർന്നു. ഒടുവിൽ നാട്ടുകാർ ചേർന്നാണ് ആഷിക്കിനെ രക്ഷിച്ചത്. പരിക്കേറ്റ ആഷിക്കിനെ ആദ്യം കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സാരമായി പരിക്കേറ്റ ആഷിക് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കാർ ഡ്രൈവർക്ക് എതിരെ കേസെടുത്ത ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (2 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (2 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (3 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (3 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (5 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (5 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (7 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (7 hours ago)

Malayali Vartha Recommends