പോട്ട ഫെഡറല്‍ ബാങ്ക് ശാഖയിലെ കവര്‍ച്ച: കാരണം കേട്ട് ഞെട്ട് പൊലീസ്; ഭാര്യ അയച്ച പണമെല്ലാം ധൂര്‍ത്തടിച്ച് തീര്‍ത്തു

ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ നടന്ന വന്‍ കവര്‍ച്ചയുടെ കാരണമറിഞ്ഞ പൊലീസ് ഞെട്ടി. ഭാര്യ അയച്ച പണമെല്ലാം ധൂര്‍ത്തടിച്ച് കളഞ്ഞു, ഒടുവില്‍ ഭാര്യ നാട്ടില്‍ വരുമെന്നായപ്പോള്‍ മോഷണത്തിറങ്ങി. ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ നടന്ന വന്‍ കവര്‍ച്ചയുടെ കാരണമെന്തെന്ന് തിരക്കിയ പൊലീസിനോട് പിടിയിലായ ആശാരിക്കാട് സ്വദേശി റിജോ ആന്റണി പറഞ്ഞത് ഇങ്ങനെ. ഭാര്യ വിദേശത്ത് നിന്നും മടങ്ങിവരുന്നുവെന്ന് അറിഞ്ഞതോടെയാണ് ഇയാള്‍ മോഷണം ആസൂത്രണം ചെയ്തത്. ധൂര്‍ത്തടിച്ച പണം തിരികെ വയ്ക്കാനായിരുന്നു മോഷണം. 15 ലക്ഷം രൂപയില്‍ 5 ലക്ഷം ഇയാള്‍ ചെലവാക്കിയെന്നാണ് വിവരം. ബാക്കി 10 ലക്ഷമാണ് പൊലീസ് പിടിച്ചെടുത്തത്.
പ്രതിയെ പിടികൂടാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ പലതും പൊലീസ് ഉപയോഗിച്ചു. ബാങ്കിലെ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചിരുന്നു. ഒടുവില്‍ പ്രതി പ്രദേശവാസി തന്നെയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. സ്വന്തം സ്കൂട്ടറിലാണ് ഇയാള്‍ മോഷണത്തിനെത്തിയത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു വാഹനം ഓടിച്ചത്. ബാങ്ക് കവര്‍ച്ചാക്കേസുകള്‍ അന്വേഷിച്ചു പരിചയമുള്ള ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി ആയിരുന്നു പൊലീസിന്റ അന്വേഷണം.
https://www.facebook.com/Malayalivartha

























