ഉമാ തോമസിനെ സന്ദര്‍ശിച്ച് മോഹന്‍ ലാല്‍: ആത്മാര്‍ഥതയോടെ സമയം കണ്ടെത്തി, ലാലേട്ടന് നന്ദി

ആശുപത്രി വിട്ട് വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ഉമാ തോമസ് എം.എല്‍.എയെ സന്ദര്‍ശിച്ച് നടന് മോഹന്‍ലാല്‍. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹന്‍ലാല്‍ ഉമാ തോമസ് എം.എല്‍.എയെ പാലാരിവട്ടത്തെ വീട്ടിലെത്തി കണ്ടത്. ഉമാ തോമസ് ഇരിക്കുന്ന മുറിയിലേക്ക് എത്തിയ ഇരുവരോടും, എണീക്കണം എന്ന് അമ്മ പറയുന്നുണ്ടെന്ന് മകന് പറഞ്ഞപ്പോള്‍ വേണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. തന്നെ കാണാന്‍ വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഉമാ തോമസ് ഇരുവരോടും പറഞ്ഞു. തങ്ങളുടെ പ്രാര്‍ഥന അതുപോലെയുണ്ടെന്ന് ആന്റണി ഉമാ തോമസിന്റെ കൈപിടിച്ചു പറഞ്ഞു.
ഇതിന് അടുത്താണ് ഷൂട്ടിങ്ങെന്ന് മോഹന്‍ലാല്‍ ഉമാ തോമസിനോട് പറഞ്ഞു. അറിഞ്ഞോ അറിയാതെയോ കേരളം മുഴുവന്‍ തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടെന്ന് ഉമാ തോമസ് പറഞ്ഞപ്പോള്‍, അറിഞ്ഞു തന്നെയാണെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മറുപടി. അപകടം കണ്ടുകഴിഞ്ഞാല്‍ പ്രാര്‍ഥിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നുവെന്ന് ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.
ഉമാ തോമസ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.അപകടവാര്‍ത്ത അറിഞ്ഞപ്പോള്‍ തൊട്ട് മോഹന്‍ലാല്‍ തന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നെന്നും ഉമാ തോമസ് പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാല്‍ ഇന്ന് എന്നെ വീട്ടിലെത്തി സന്ദര്‍ശിച്ചതില്‍ അത്യന്തം സന്തോഷം.. സത്യന് അന്തിക്കാടിന്റെ ഹൃദയപൂര്‍വ്വം സിനിമാ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹം ആന്റണി പെരുമ്പാവൂരിന്റെ ഒപ്പം പാലാരിവട്ടത്തെ വസതിയില്‍ എത്തി ചേര്‍ന്നത്.
അപകടവാര്‍ത്ത അറിഞ്ഞപ്പോള്‍ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നെന്നും അറിഞ്ഞതില്‍ ഏറെ ചാരിതാര്‍ഥ്യം ഉണ്ട്. ആത്മാര്‍ഥതയോടെ സമയം കണ്ടെത്തി, സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി..
ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി!
https://www.facebook.com/Malayalivartha

























