പെരുനാട് മഠത്തുംമൂഴിയില്‍, സിഐടിയു പ്രവര്ത്തകന് ജിതിന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

പെരുനാട് മഠത്തുംമൂഴിയില്‍, സിഐടിയു പ്രവര്ത്തകന് ജിതിന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. പരിക്കേറ്റ രണ്ടുപേര്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
രാഷ്ട്രീയ സംഘര്‍ഷമല്ല കൊലപാതക കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വാക്കു തര്‍ക്കത്തിലും സംഘര്‍ഷത്തിലും ഏര്‍പ്പെട്ടതെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലയിലൊട്ടാകെ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ഇന്നലെ രാത്രിയാണ് പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയില്‍ സിഐടിയു പ്രവര്ത്തകന് ജിതിന് കുത്തേറ്റ് മരിച്ചത്. ഇയാള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കുണ്ട്. അവര്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha

























