ക്ഷേത്രോത്സവത്തോടനുബന്ധിച്ച് റോഡില്‍ കെട്ടിയ കമാനം പൊളിക്കുന്നതിനിടയില്‍ ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

ക്ഷേത്രോത്സവത്തോടനുബന്ധിച്ച് റോഡില്‍ കെട്ടിയ കമാനം പൊളിക്കുന്നതിനിടയില്‍ ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം.
ചെറ്റച്ചല്‍ പൊട്ടഞ്ചിറ സ്വദേശി പ്രകാശ് ( 42 ) ആണ് മരിച്ചത്. ഇന്ന് രാവിലെ വിതുര ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് ചായം ജംഗ്ഷനില്‍ നിര്‍മിച്ചിരുന്ന അലങ്കാര കമാനം പൊളിച്ചു മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്.
വൈദ്യുതാഘാതമേറ്റ പ്രകാശിനെ സമീപത്തുണ്ടായിരുന്നവര്‍ വിതുര താലൂക്ക് ആശുപത്രിയിലും പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ കേസെടുത്ത് വിതുര പൊലീസ്.
https://www.facebook.com/Malayalivartha

























