നാട്ടില്‍ ആഢംബരത്തില്‍ താമസിക്കുന്ന ആള്‍ക്ക് മോഷ്ടിക്കേണ്ട കാര്യം എന്താണ്? പക്ഷെ അപ്പോഴേക്കും പോലീസ് റിജോയുടെ കൊട്ടാരം വളഞ്ഞിരുന്നു..കേരളാ പോലീസിന്റെ തന്ത്രങ്ങളില്‍ റിജോയുടെ അമിത ആത്മവിശ്വാസം പാളി..

നാട്ടില്‍ ആഢംബരത്തില്‍ താമസിക്കുന്ന ആള്‍ക്ക് മോഷ്ടിക്കേണ്ട കാര്യം എന്താണ്? പോരാത്തതിന് വിദേശത്തു ലക്ഷങ്ങള്‍ ശമ്പളമുള്ള നഴ്സായ ഭാര്യയും. ആരും റിജോ ആന്റണിയാണ് മോഷ്ടാവ് എന്ന നിലയിലേക്ക് ആദ്യം സംശയിക്കില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ കേരളാ പോലീസിന്റെ തന്ത്രങ്ങളില്‍ റിജോയുടെ അമിത ആത്മവിശ്വാസം പാളി. കിട്ടിയ നേരിയ തുമ്പില്‍ നിന്നും പിടിച്ചു കയറിയ പോലീസ് സമര്‍ത്ഥമായി തന്നെ മോഷ്ടാവിലേക്ക് എത്തികയായിരുന്നു.ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളയുടെ രണ്ടു ദിവസം മുന്‍പ് പ്രതി റിജോ ആന്റണി ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന പള്ളിയിലെ അമ്പു തിരുനാൾ ആഘോഷത്തിനിടെ പ്രവാസി അമ്പിൽ നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്. ബുധനാഴ്ച രാത്രിയായിരുന്നു ആഘോഷം.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് റിജോ ബാങ്കിൽ കവർച്ച നടത്തിയത്. ഈ പെരുനാളിന് പോയപ്പോഴാണ് സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് സംഘടിപ്പിച്ചത് കേസില്‍ പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടക്കും. ബാങ്കില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുക്കും. വന്‍ ആസൂത്രണത്തിനുശേഷമാണ് റിജോ കവര്‍ച്ച നടത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല. കവർച്ചയ്ക്ക് ശേഷം സിസിടിവിയിൽ പതിഞ്ഞ വസ്ത്രം വീട്ടിലിട്ട് കത്തിച്ചു. മുന്‍പും കവര്‍ച്ചയ്ക്ക് ശ്രമം നടത്തിയിരുന്നു. ആദ്യ ശ്രമത്തില്‍ ബാങ്കിന് മുന്നില്‍ പൊലീസ് വാഹനം കണ്ട് പിന്മാറുകയായിരുന്നു.പോട്ട ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ വെറും കത്തി മാത്രം ഉപയോഗിച്ച് കൊള്ളയടിക്കാൻ പ്രതി റിജോ ആൻ്റണി നടത്തിയത് വൻ ആസൂത്രണം.
ആഴ്ചകൾക്കുമുൻപേ ഇതിൻ്റെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു എന്നാണ് പോലീസ് പറയുന്നത്. ശരീരം മുഴുവൻ മൂടുന്നരീതിയിലുള്ള വസ്ത്രം ധരിക്കാനും വാഹനം തിരിച്ചറിയാതിരിക്കാനും മുൻകരുതലെടുത്തതിനും പുറമേ മറ്റു നിരവധി കാര്യങ്ങളും ഇയാൾ ശ്രദ്ധിച്ചിരുന്നു.ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ പ്രതി റിജോ ആന്റണി(51) മോഷണം നടത്തിയത് രണ്ടാം ശ്രമത്തിൽ. ബാങ്ക് കൊള്ളയ്ക്ക് നാല് ദിവസം മുൻപാണ് റിജോ ആദ്യ ശ്രമം നടത്താനൊരുങ്ങിയത്. നിരീക്ഷണത്തിന് ‘സൈറ്റ് വിസിറ്റ്’ എന്നാൽ ബാങ്കിനടുത്ത് പൊലീസ് ജീപ്പ് കണ്ടതോടെ ആദ്യശ്രമം അവസാനിപ്പിക്കുകയായിരുന്നു. മോഷണം നടത്തുന്നതിന് നാലുദിവസം മുൻപ് ഇയാൾ ബാങ്കിലെത്തി.
കാലാവധി കഴിഞ്ഞ എ.ടി.എം. കാർഡുമായിട്ടാണ് വന്നത്. ഈ കാർഡുപയോഗിച്ച് പണം പിൻവലിക്കാനാകുന്നില്ലെന്ന് പരാതി പറയാനെന്ന മട്ടിലെത്തി ചുറ്റുപാടുകൾ നിരീക്ഷിച്ചു. ആളുകൾ ഏറ്റവും കുറച്ചുണ്ടാകുന്ന സമയവും നിരീക്ഷിച്ചു. ബാങ്കിന് തൊട്ടടുത്ത പോട്ട പള്ളിയിൽ രണ്ടാംവെള്ളിയാഴ്ചയും മൂന്നാം വെള്ളിയാഴ്ചയും കുർബാനയില്ലെന്നതും കണക്കിലെടുത്തു.വസ്ത്രം മാറിയും വാഹനത്തിന് ചെറിയ രൂപമാറ്റങ്ങൾ വരുത്തിയും റിജോ മോഷണശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.കവർച്ചയ്ക്ക് തൊട്ടുമുൻപോ ശേഷമോ ഇയാൾ മൊബൈൽ ഫോണും ഉപയോഗിച്ചില്ല.പക്ഷെ പ്രതി ധരിച്ച ഷൂസ് മാറ്റിയിരുന്നില്ല. ഈ സൂചന വഴിയാണ് പൊലീസ് ഇയാളിലേക്ക് എത്തിയത്.
മോഷണത്തിന് ശേഷം ബാങ്കിന് തൊട്ടടുത്തുള്ള വീട്ടിലാണ് പ്രതി പണവുമായി കഴിഞ്ഞിരുന്നത്. സംഭവദിവസം ധരിച്ച ജാക്കറ്റ് ഇയാൾ കത്തിച്ചുകളഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ ബാങ്കിന്റെ പ്രവർത്തനം നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്താൻ ഉച്ചസമയം പ്രതി തിരഞ്ഞെടുത്തത്.ജീവനക്കാർ പുറത്തുപോകുന്ന സമയവും മറ്റും കൃത്യമായി മനസിലാക്കിയാണ് പ്രതി മോഷണം ആസൂത്രണം ചെയ്തത്.നാട്ടിൽ ആഡംബര ജീവിതം നയിച്ചുവന്ന റിജോയിലേക്ക് ഒരിക്കലും ആരുടെയും സംശയം നീണ്ടിരുന്നില്ല. തമാശകൾ പറഞ്ഞും അയൽക്കാരുമായി കൂട്ടുകൂടിയും സമയം ചെലവഴിച്ചിരുന്നു.
കവർച്ചയെക്കുറിച്ച് അയൽക്കാർ ചർച്ച ചെയ്യുമ്പോൾ അതിലും റിജോ സജീവമായി പങ്കെടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ കുടുംബയോഗത്തിലും പ്രതി ഇതേ കുറിച്ചു ചർച്ച നടത്തി. ‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള പ്രതികരണം. പ്രതിക്കു വേണ്ടി പൊലീസ് നാടാകെ പരക്കം പായുമ്പോൾ അതിന്റെ വാർത്തകൾ വീട്ടിലിരുന്നു മൊബൈൽ ഫോണിൽ കാണുകയായിരുന്നു റിജോ ആന്റണി. ചെറിയ തെളിവുകൾ പോലും ശേഷിപ്പിക്കാതെ നടത്തിയ കവർച്ചയിൽ താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് അത്രയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. മങ്കിക്യാപ്പും അതിനു മുകളിൽ വച്ച ഹെൽമെറ്റും തന്റെ മുഖം കൃത്യമായി മറയ്ക്കും എന്ന് കരുതി.
ഇടയ്ക്ക് വഴിയിൽ വസ്ത്രങ്ങൾ മാറുമ്പോൾ പോലും ഹെൽമറ്റ് മാറ്റിയില്ല. ബാങ്കിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിലേക്ക് ഉൾ റോഡുകളിലൂടെ മാറി മാറിയാണ് സഞ്ചരിച്ചത്. ഗ്ളൗസ് ധരിച്ചിരുന്നതിനാൽ വിരലടയാളം ലഭിക്കില്ലെന്നും വിശ്വസിച്ചു. യാത്രയ്ക്കു മുൻപ് നീക്കം ചെയ്ത സ്കൂട്ടറിന്റെ കണ്ണാടി ഇടയ്ക്ക് തിരികെ പിടിപ്പിച്ചും ആശയകുഴപ്പമുണ്ടാക്കാൻ നോക്കി. ഇന്ന് ആശാരിപ്പാറയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും.
https://www.facebook.com/Malayalivartha

























