വട്ടമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം... രണ്ട് യുവാക്കള്‍ക്ക് പരുക്ക്

വട്ടമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം... രണ്ട് യുവാക്കള്‍ക്ക് പരുക്ക് . പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്താണ് അപകടം.
ബൈക്ക് യാത്രക്കാരായ മണ്ണാര്‍ക്കാട് സ്വദേശികളായ യുവാക്കള്‍ക്കാണ് പരിക്കേറ്റത്. .ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മണ്ണാര്‍ക്കാട് പെരുമ്പാടാരി കോഴിക്കോട്ടില്‍ അഖില്‍ (30),നായടിക്കുന്ന് മാടക്കടവ് നിസാര്‍ (29) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇരുവരും മണ്ണാര്‍ക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്.
ഗുരുതര പരിക്കേറ്റ അഖിലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി 10 മണി ഓടുകൂടിയായിരുന്നു അപകടം നടന്നത്.
"
https://www.facebook.com/Malayalivartha

























