റിജോയെ കുടിക്കിയത് വീട്ടമ്മയുടെ ബുദ്ധി..ആളുകളെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു..ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കി..പ്ലാനുകൾ എല്ലാം ഇവിടെ പാളിപോയി..

ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖലയിലെ കവര്‍ച്ചാ കേസില്‍ പ്രതി റിജോ ആന്റണി പിടിക്കപ്പെടാതിരിക്കാന്‍ നടത്തിയ നീക്കങ്ങളിലെ പഴുതുകളായിരുന്നു പ്രതിയെ കണ്ടെത്തുന്നതില്‍ പൊലീസിനെ സഹായിച്ചതും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു സംഘം പൊലീസുകാര്‍ വിശ്രമമില്ലാതെ നടത്തിയ അന്വേഷണമാണ് 48 മണിക്കൂര്‍ കൊണ്ട് പ്രതിയെ വലയിലാക്കിയത്.
ബാങ്ക് ജീവനക്കാരനോട് ഹിന്ദി സംസാരിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതും കവര്‍ച്ചയ്ക്ക് ശേഷം മടങ്ങുമ്പോള്‍ വസ്ത്രങ്ങള്‍ പലതവണ മാറിയതുമടക്കം പിടിക്കപ്പെടാതിരിക്കാന്‍ ഒട്ടേറെ മുന്‍കരുതലുകള്‍ റിജോ നടത്തിയെങ്കിലും മറച്ചുവയ്ക്കാന്‍ വിട്ടുപോയ രണ്ട് തെളിവുകളാണ് പ്രതിയെ കുടുക്കാന്‍ പൊലീസിനെ സഹായിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കി ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടന്നത്.
പട്ടാപ്പകല്‍, ദേശീയപാതയുടെ തൊട്ടടുത്ത് ഇതെങ്ങനെ സംഭവിച്ചു എന്ന് എല്ലാവരും ആശ്ചര്യപ്പെട്ട കവര്‍ച്ച. പ്രതി കൊള്ളയടിക്കുന്നതും കടന്നുകളയുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും ആളെ കിട്ടിയിരുന്നില്ല. പക്ഷെ കൊള്ള നടന്ന മൂന്നാം ദിവസം, പൊലീസ് പ്രതിയെ പിടികൂടി. രക്ഷപ്പെടാന്‍ ഒരു പഴതുമില്ലാതെ റിജോയ്ക്ക് കുറ്റം സമ്മതിക്കേണ്ടിയും വന്നു.വളരെ ആസൂത്രിതമായിരുന്നു റിജോ ആന്റണിയുടെ കൊള്ള.
ഇതിന് നാല് ദിവസം മുന്‍പും റിജോ ഇതേ ബാങ്കില്‍ ഒരു കൊള്ളശ്രമം നടത്തിനോക്കിയിരുന്നു. റിജോയെ കുടിക്കിയത് വീട്ടമ്മയുടെ ബുദ്ധി കൂടിയാണ് അത് പറയാതെ ഇരിക്കാൻ വയ്യ. കാരണം ബാങ്കിന്റെ രണ്ടര കിലോമീറ്റര്‍ അകലെയാണ് റിജോയുടെ വീട്. ഈ പരിസരത്ത് പൊലീസ് അന്വേഷണത്തിന് എത്തുമ്പോള്‍ ആളുകളെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ഇതില്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ട വീട്ടമ്മയാണ് ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്ന് പറഞ്ഞത്.
ഇവിടെ അടുത്തുള്ളയാളാണ് റിജോയെന്ന് വീട്ടമ്മ പറഞ്ഞു. റിജോയ്ക്ക് ഇതുപോലെയുള്ള സ്കൂട്ടറുണ്ടെന്നും വീട്ടമ്മ പറഞ്ഞു. പോലീസ് കാണിച്ച ദൃശ്യങ്ങളിൽ ദിവസവും കാണാറുള്ള റിജോയുടെ ശരീര പ്രകൃതവുമായി ഈ വീട്ടമ്മയ്ക്ക് സാമ്യം തോന്നി . അതുകൊണ്ട് കൂടിയാണ് പൊലീസിന് കൃത്യമായി റിജോയുടെ പേര് തന്നെ പറയാൻ വീട്ടമ്മയ്ക്ക് സാധിച്ചത് . താൻ പിടിക്കപെടില്ല അല്ലെങ്കിൽ തന്നെ അന്വേഷിച്ചു ഒരു പോലീസും ഇവിടെ എത്തില്ല എന്നുള്ള ആത്മവിശ്വാസം കൂടിയാണ് ഇവിടെ പൊളിഞ്ഞത് .
https://www.facebook.com/Malayalivartha

























