ഇഡി ഉദ്യോഗസ്ഥന് ചമഞ്ഞ് വ്യവസായിയില്‍ നിന്നും 4 കോടി തട്ടിയ കേസ്: എഎസ്ഐ ഷഫീര്‍ ബാബുവിനെ സസ്പെന്‍ഡ് ചെയ്തു

ഇഡി ഉദ്യോഗസ്ഥന് ചമഞ്ഞ് കര്‍ണാടകയിലെ വ്യവസായിയില്‍ നിന്നും 4 കോടി തട്ടിയ കേസില്‍ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷഫീര്‍ ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. ഷഫീറിനെ സസ്പെന്‍ഡ് ചെയ്ത് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
കേസിലെ പ്രധാന പ്രതിയാണ് ഷഫീര്‍ ബാബു. കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് കൊടുങ്ങല്ലൂരെത്തിയാണ് ഷഫീര്‍ ബാബുവിനെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുടയിലെ ക്വാര്‍ട്ടേഴ്സിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. അന്വേഷണ വിധേയമായിട്ടാണ് എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























