വീണ്ടും നാടിനെ നടുക്കി അരുംകൊല..ഭാര്യ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങി.. സംശയമുണ്ടായതിനെത്തുടര്‍ന്ന്, മക്കളുടെ കണ്മുന്നിലിട്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..

വീണ്ടും നാടിനെ നടുക്കി അരുംകൊല . ഞെട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും . മാള അഷ്ടമിച്ചിറയിൽ കുടുംബ വഴക്കിനെ തുടർന്നു ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. മക്കളുടെ കണ്മുന്നിലിട്ട് ആണ് ഭാര്യയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത് . കഴിഞ്ഞ മാസം 29നാണ് മാരേക്കാട് പഴമ്പിള്ളി വീട്ടിൽ വാസൻ (49) ഭാര്യ ശ്രീഷ്മയെ (35) വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ ശ്രീഷ്മ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ നാലരയോടെയാണു മരിച്ചത്.
ആക്രമണത്തിൽ കയ്യും കാലും അറ്റുപോകാവുന്ന അവസ്ഥയിലാണ് ശ്രീഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാസനെ മാള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ വിയ്യൂർ ജയിലിൽ റിമാൻഡിലാണ്. സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു ശ്രീഷ്മ.ജനുവരി 29ന് രാത്രി 7.45നാണ് സംഭവമുണ്ടായത്. ഇവര്‍ക്ക് നാല് മക്കളാണുള്ളത്. ശ്രീഷ്മ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു. ഭര്‍ത്താവ് വാസന് സ്ഥിരമായി ജോലിക്ക് പോകില്ല. ഭാര്യ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. സ്മാര്‍ട് ഫോണ്‍ വാങ്ങിയത് പറയാത്തതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു.
ഭാര്യയില്‍ സംശയമുണ്ടായതിനെത്തുടര്‍ന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്.കൈകാലുകള്‍ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ശ്രീഷ്മയെ മാളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നില വഷളായപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മരണം സംഭവിച്ചത്.ശ്രീഷ്മയുടെ കൈകാലുകളിലാണ് വാസന് വെട്ടിയത്.
സംഭവത്തിന് ശേഷം കുട്ടികള്‍ അമ്മയെ പിതാവ് വെട്ടിയെന്നുള്ള കാര്യം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ശ്രീഷ്മയെ പൊലീസെത്തി ആശുപത്രിയിലാക്കി, ഭര്‍ത്താവ് വാസനെ അന്നുതന്നെ കസ്റ്റഡിയിലുമെടുത്തു.എങ്ങനെയാണ് ഒരു മനുഷ്യന് ഇത്രയും ക്രൂരമായി സ്വന്തം ഭാര്യയെ തന്നെ വെട്ടികൊല്ലപെടുത്താൻ സാധിക്കുന്നത് . എങ്ങോട്ടാണ് നമ്മുടെ നാടിൻറെ പോക്ക് എന്നോർക്കുമ്പോഴാണ് .
https://www.facebook.com/Malayalivartha

























