ഫോര്‍ട്ട് കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ഫോര്‍ട്ട് കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. പള്ളുരുത്തി സെന്റ് അലോഷ്യസ് സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദര്‍ശനയാണ് മരിച്ചത്. ഫോര്‍ട്ട് കൊച്ചി വെളിയില്‍ രാവിലെ 11നായിരുന്നു അപകടം. നാളെ പത്താംതരം ഐസിഎസ്ഇ (ICSE) പരീക്ഷയായതിനാല്‍ ഓട്ടോറിക്ഷയില്‍ ട്യൂഷന് പോകുകയായിരുന്നു.
ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയും അടയില്‍പ്പെട്ട ദര്‍ശന മരിക്കുകയുമായിരുന്നു. ദര്‍ശനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha