തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി 3.5 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി

തലസ്ഥാനത്ത് എക്സൈസിന്റെ കഞ്ചാവ് വേട്ട. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി 3.5 കിലോഗ്രാമിലധികം കഞ്ചാവ് കണ്ടെടുത്ത് രണ്ട് പ്രതികളെ എക്സൈസ് അറസ്റ്റ് ചെയ്തു. 2.004 കിലോഗ്രാം കഞ്ചാവുമായി അശോകനെയും (52 ) 1.54 കിലോഗ്രാം കഞ്ചാവുമായി നസീഫ് (41 ) എന്നയാളുമാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.
ഒരാളെ കുമാരപുരത്തും ഒരാളെ കേശവദാസപുരത്തും വെച്ചാണ് എക്സൈസ് പിടികൂടിയത്. ബൈക്കില്‍ കഞ്ചാവുമായി വരികയായിരുന്ന ഇരുവരെയും എക്സൈസ് സംഘം പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ഐബി യൂണിറ്റും ചേര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
ഐബി പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശ്.ആര്‍, പി.ബി.ഷാജു, ഐബി അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) ബിജുരാജ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്.ഡി, പ്രിവന്റീവ് ഓഫീസര്‍ ബിനുരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍ ബിനു, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ആശ, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ അരുണ്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha