സിസിടിവി രക്ഷിച്ചില്ല... ബസ് യാത്രയ്ക്കിടെ യുവതിയുടെ ബാഗില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി; തമിഴ് സംസാരിക്കുന്ന 2 സത്രീകള്‍, എങ്ങോട്ട് മാഞ്ഞെന്ന് ഒരു പിടിയുമില്ല; കേസില്‍ അന്വേഷണം

ഇടുക്കിയില്‍ ബസ് യാത്രയ്ക്കിടെ യുവതിയുടെ ബാഗില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. കോളപ്ര പാങ്കരയില്‍ രമ്യയുടെ പണമാണ് മോഷണം പോയത്. എല്‍ഐസി തൊടുപുഴ ബ്രാഞ്ചിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയാണ് രമ്യ. ശനിയാഴ്ച ഫ്രണ്ട് ഓഫീസില്‍ ലഭിച്ച പണമാണ് നഷ്ടമായത് എന്നാണ് രമ്യ പറയുന്നത്.
ശനിയാഴ്ച എല്‍ ഐ സി ഓഫീസ് അവധിയായതിനാല്‍ ഫ്രണ്ട് ഓഫീസില്‍ ലഭിക്കുന്ന പണം തിങ്കളാഴ്ചയാണ് ഹെഡ് ഓഫീസിലാണ് അടയ്ക്കുന്നത്. ഇതിനായി തൊടുപുഴയിലെ ഇന്‍ഷുറന്‍സ് ഓഫീസില്‍ അടക്കാന്‍ കൊണ്ടുപോയ പണമാണ് മോഷണം പോയത് എന്നാണ് പരാതി. തൊടുപുഴയില്‍ എത്തി ബാഗ് പരിശോധിച്ചപോഴാണ് പണം നഷ്ടപ്പെട്ടതായി രമ്യ അറിയുന്നത്.
മുട്ടം ഭാഗത്ത് വെച്ചാണ് പണം നഷ്ടമായത് എന്ന് കരുതുന്നു. തുടര്‍ന്ന് മുട്ടം പൊലീസില്‍ പരാതി നല്‍കി. മുട്ടം പൊലീസ് നടത്തിയ പരിശോധനയില്‍ തമിഴ് സംസാരിക്കുന്ന രണ്ട് സ്ത്രീകളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവര്‍ ഒരു ഓട്ടോറിക്ഷയില്‍ ഈരാറ്റുപേട്ട വരെ പോയതായി വ്യക്തമായി. പ്രതികള്‍ക്കായി മുട്ടം പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.
അതേസമയം മണ്ണാര്‍ക്കാട് കാഞ്ഞിരത്ത് 46 ലിറ്റര്‍ വിദേശ മദ്യവുമായി ദമ്പതികള്‍ പിടിയിലായി. അട്ടപ്പടി സ്വദേശികളായ പ്രതീഷ്, മീന എന്നിവരെയാണ് മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കാഞ്ഞിരം പള്ളിപടിയില്‍ ഇവര്‍ ഉപയോഗിച്ചിരുന്ന എര്‍ടിഗ കാറില്‍ നിന്നാണ് വിദേശ മദ്യം പിടിച്ചത്.
പാലക്കാട് ഐ.ബി അസിസ്റ്റന്‍ഡ് എക്‌സ്സൈസ് ഇന്‍സ്പക്ടര്‍ സുരേഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വാഹനം പരിശോധിച്ചത്. പിടിയിലായ പ്രതീഷ് നേരത്തെയും ഇത്തരത്തില്‍ നിരവധി അബ്കാരി കേസുകളില്‍ അറസ്റ്റിലായ ആളാണ്. ശിവരാത്രിയോട് അനുബന്ധിച്ച് അട്ടപ്പടിയിലും മറ്റും വില്‍പനക്കായി കരുതിയിരുന്ന മദ്യമായിരുന്നു ഇത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം ബൈജുസ് ലേണിംഗ് ആപ്പിനെതിരെ പരാതിയില്‍ നടപടി. തൃപ്തികരം അല്ലെങ്കില്‍ പണം തിരികെ നല്‍കും എന്ന് ആകര്‍ഷകമായ വാഗ്ദാനം നല്‍കി വിദ്യാത്ഥിയെ കമ്പളിപ്പിച്ച ബൈജുസ് ലേണിംഗ് ആപ്പ് 51,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം സ്വദേശിയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പിതാവുമായ സ്റ്റാലിന്‍ എന്‍ ഗോമസ്, ബൈജൂസ് ലേണിംഗ് ആപ്പിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
എതിര്‍കക്ഷി നല്‍കിയ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചാണ് പതിനാറായിരം രൂപ നല്‍കി മകന് വേണ്ടി ലേണിങ് ആപ്പില്‍ ചേര്‍ന്നത്. മൂന്ന് ട്രയല്‍ ക്ലാസുകളില്‍ വിദ്യാര്‍ഥി തൃപ്തനായില്ലെങ്കില്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കും എന്നായിരുന്നു എതിര്‍കക്ഷിയുടെ വാഗ്ദാനം. പരാതിക്കാരന് ചുരുങ്ങിയ സമയം നല്‍കി ബൈജുസ് ട്രെയല്‍ ക്ലാസ് തീരുമാനിച്ചതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സേവനം തൃപ്തികരമല്ലെങ്കില്‍ പണം തിരിച്ചു നല്‍കാന്‍ തയ്യാറാണെന്ന് എതിര്‍കക്ഷി പരാതിക്കാരന് ഉറപ്പു നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ പല പ്രാവശ്യം നേരിട്ടും ഫോണ്‍ മുഖാന്തരവും എതിര്‍കക്ഷിയെ സമീപിച്ചുവെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ല.
തുടര്‍ന്നാണ് നഷ്ടപരിഹാരവും കോടതി ചെലവും ഫീസായി അടച്ച 16,000 രൂപയും തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. വാഗ്ദാനം ചെയ്ത പോലെ വിദ്യാര്‍ഥിയില്‍ നിന്നും വാങ്ങിയ തുക തിരിച്ചു നല്‍കാതിരിക്കുന്നത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് അഭിപ്രായപ്പെട്ട ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച്, ഫീസായി നല്‍കിയ 16,000 രൂപയും 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവ് 45 ദിവസത്തിനകം പരാതിക്കാര്‍ക്ക് നല്‍കണമെന്ന് എതിര്‍കക്ഷിക്ക് ഉത്തരവ് നല്‍കി.
"
https://www.facebook.com/Malayalivartha

























