കരമന-കളിയിക്കാവിള പാതയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികന് ദാരുണാന്ത്യം

കരമന-കളിയിക്കാവിള പാതയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധികന് ദാരുണാന്ത്യം. കരമന നീറമണ്‍കര 44-ാം കോളനിയില്‍ സി. മണിയന്(79) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ നീറമണ്‍കര സിഗ്നലിന് മുന്നിലായിരുന്നു അപകടം നടന്നത്. സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജോലി നോക്കുന്ന മണിയന് രാത്രി ജോലി കഴിഞ്ഞ് എന്‍എസ്എസ് കോളെജ് റോഡിലേക്കുള്ള വീട്ടിലേക്ക് മടങ്ങാന്‍ റോഡ് മുറിച്ചു കടക്കുമ്പോഴാണ് കരമന ഭാഗത്തു നിന്നും പാപ്പനംകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിടിച്ചു തെറിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ മണിയനെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ:പരേതയായ അംബിക. മക്കള്‍:ഹരികുമാര്‍,അനില്‍കുമാര്‍,രമ. മരുമക്കള്‍: അഞ്ജു, അനില്‍കുമാര്‍
"
https://www.facebook.com/Malayalivartha

























