Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

കാര്യങ്ങൾ കൈവിട്ടു ആഭ്യന്തര വകുപ്പിൽ നുഴഞ്ഞുകയറ്റം... പോട്ടയിലെ ബാങ്ക് മാനേജരുടെ അവസ്ഥയിൽ പിണറായി

18 FEBRUARY 2025 09:00 AM IST
മലയാളി വാര്‍ത്ത
ആഭ്യന്തരവകുപ്പിൽ സി.പി എം നേതാവ് പി ജയരാജൻ നുഴഞ്ഞു കയറിയെന്ന്  സംശയം ? സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇങ്ങനെയൊരു സംശയം ഉണ്ടായിരിക്കുന്നത്. പെരിയ  കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിക്കാനുള്ള നീക്കം ശ്രദ്ധയിൽ പെട്ട മുഖ്യമന്ത്രിക്കാണ് ഇത്തരം ഒരു സന്ദേഹം അനുഭവപ്പെട്ടത് . കൊടിസുനിക്ക് പരോൾ ലഭിച്ചപ്പോൾ അതിനെ അനുകൂലിച്ച പി ജയരാജൻ പെരിയ കേസ് പ്രതികളെ ജയിലിലെത്തി കണ്ടതിന് പിന്നാലെയാണ് പരോളിനുള്ള അപേക്ഷ ആദ്യന്തരവകുപ്പിലെത്തിയത്. തന്റെ സർക്കാരിന്റെ അടിയന്തരം കാണാനുള്ള നീക്കമാണോ ഇതെന്ന് പിണറായി സംശയിക്കുന്നു. കാര്യങ്ങൾ കൈവിട്ടുപോവുകയാണെന്ന സംശയവും പിണറായിക്കുണ്ട്. കറികത്തി കാട്ടി മോഷ്ടിക്കാൻ കള്ളൻ എത്തിയപ്പോൾ പകച്ചു പോയ ബാങ്ക് മാനേജരെ പോലെയായിരിക്കുകയാണ് നമ്മുടെ മുഖ്യമന്ത്രി.       യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കൊലപാതകക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സിപിഎം പ്രവർത്തകരായ പ്രതികൾക്ക് വിധി വന്ന് ഒന്നര മാസം തികയും മുൻപേ പരോൾ അനുവദിക്കാൻ നീക്കം തുടങ്ങി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത എട്ടാം പ്രതി പാക്കം വെളുത്തതോളിയിലെ എ.സുബീഷ് (മണി–37), 15–ാം പ്രതി കല്യോട്ടെ സുരേന്ദ്രൻ (വിഷ്ണു സുര–51) പരോളിനുള്ള അപേക്ഷയിൽ ജയിൽ അധികൃതർ പൊലീസിൻ്റെ റിപ്പോർട്ട് തേടി. സി പി എം നേതാവ് പി. ജയരാജൻ കണ്ണൂർ സെൻട്രൽ ജയിലിലെ ഉപദേശകസമിതി അംഗമായിരുന്നു.        
ഈ വർഷം ജനുവരി മൂന്നിനാണ് കൊച്ചി സിബിഐ കോടതി കേസിൽ 14 പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് മനുഷ്യാവകാശ കമ്മിഷൻ്റെ നിർദ്ദേശം മറയാക്കി പരോൾ അനുവദിച്ചതു വിവാദമായതിനു പിന്നാലെയാണ് ഈ നീക്കം. സുബീഷിനെ ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചും സുരേന്ദ്രനെ സിബിഐയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ഒന്നിച്ചു  ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ജീവപര്യന്തം തടവിനു പുറമേ ഇരുവരെയും ഒരു ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു.   പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾക്കു പൊലീസ് കസ്റ്റഡിയിൽ ഭക്ഷണവും വസ്ത്രവും എത്തിച്ചു നൽകുന്നതു സിപിഎം പ്രാദേശിക നേതാക്കളാണ് .  പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന മുഖ്യപ്രതി എ.പീതാംബരൻ, സി.ജെ.സജി (സജി ജോർജ്) എന്നിവർക്കു  ബേക്കൽ പൊലീസ് സ്റ്റേഷനിലേക്കു ‘സഹായങ്ങൾ’ എത്തിച്ചത് ഉദുമ ഏരിയയിലെ മൂന്നു നേതാക്കളാണ്. ഇത്തരത്തിൽ പാർട്ടി അരുമകളാണ് ഈ കൊലപാതകികൾ.         

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക്​ പൊലീസ് റിപ്പോർട്ട് തള്ളി പരോൾ അനുവദിച്ചതിനെ പിന്തുണച്ച് സി.പി.എം മുതിർന്ന നേതാവ് പി. ജയരാജൻ രംഗത്തെത്തിയിരുന്നു.. കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്ത് മഹാപരാധമെന്ന് പി. ജയരാജൻ ചോദിച്ചു. അർഹതയുണ്ടായിട്ടും സുനിക്ക് ആറ് വർഷമായി പരോൾ അനുവദിച്ചില്ല. കോവിഡ് കാലത്ത് പോലും പരോൾ നൽകിയിരുന്നില്ലെന്നും പി. ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കൊടി പി. ജയരാജന്റെ ആളാണ്. കൊടിക്ക് പരോൾ അനുവദിക്കാൻ പി. ജയരാജൻ ശുപാർശ ചെയ്തിരുന്നു. 

തടവറകളെക്കുറിച്ച് ആധുനിക സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളിൽ മാറ്റം വന്നത് അധികാരത്തിന്റെ രാഷ്ട്രീയ നേതൃത്വം എൽഡിഎഫ് ആണെന്നതിനാൽ മനോരമ മറച്ചുവെക്കുകയാണ് ചെയ്യുന്നതെന്നാണ് പി. ജയരാജന്റെ വ്യാഖ്യാനം. തടവറകൾ തിരുത്തൽ കേന്ദ്രങ്ങൾ കൂടിയാണ്; ഈ അടിസ്ഥാനത്തിൽ പ്രമാദമായ കേസ്സുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇത്തരത്തിൽ അവധി അനുവദിച്ചു വരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗമെന്ന നിലക്ക് കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിന് ശുപാർശ ചെയ്തിട്ടുമുണ്ട്. കോവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങൾ പരോളിലായിരുന്നു.

കോവിഡിൻറെ ഒരു ഘട്ടത്തിന് ശേഷം തടവുകാരോട് തിരികെ ജയിലിൽ പ്രവേശിക്കാൻ സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയാണ് മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നൽകിയത് എന്നതും അനുഭവമാണ്. കോവിഡ് കാലത്ത് പോലും കൊടിസുനിക്ക് പരോൾ നൽകിയിരുന്നില്ല. ആറുവർഷങ്ങൾക്ക് ശേഷം അമ്മയുടെ പരാതിയെ തുടർന്ന് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളത്. - ഇതാണ് പി. ജയരാജന്റെ പോസ്റ്റ്.


പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളിൽ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ച അഞ്ചുപേരെ  പി. ജയരാജൻ സന്ദർശിച്ചിരുന്നു. പ്രതികളെ സന്ദർശിച്ചുവെന്നും 'കേരളം-മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന തന്റെ പുസ്തകം കൈമാറിയെന്നും ജയരാജൻ പിന്നീട്  പ്രതികരിച്ചു.          
തടവറകൾ കമ്യൂണിസ്റ്റുകാർക്ക് പറഞ്ഞുവെച്ചതാണ്, തടവറ കാട്ടി പേടിപ്പിക്കാമെന്ന് ആരും കരുതേണ്ടതെന്നും അത്തരം ശ്രമം വിജയിക്കില്ലെന്നും പി. ജയരാജൻ പറഞ്ഞു. രാഷ്ട്രീയ കൊലപാതങ്ങൾ എല്ലാം അവസാനിപ്പിക്കാനാണ് സി.പി.എമ്മും ആഗ്രഹിക്കുന്നത്. എന്നാൽ, ആഗ്രഹത്തിനുപരിയായി ഒട്ടേറെ അക്രമ സംഭവങ്ങൾ സമൂഹത്തിൽ നടക്കുന്നു. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. പക്ഷെ, കമ്യൂണിസ്റ്റുകാർ കൊല്ലപ്പെടുമ്പോൾ മാധ്യമങ്ങൾക്ക് വാർത്തയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എട്ടര വർഷക്കാലത്ത് പൊതുവെ വർഗീയ സംഘർഷങ്ങളും അക്രമസംഭവങ്ങളുമില്ലാത്ത അന്തരീക്ഷത്തിലൂടെയാണ് കേരളം കടന്നുപോയത്. പക്ഷെ, മാർക്സിസ്റ്റ് ജ്വരം ബാധിച്ചുകൊണ്ട് പക്ഷപാതപരമായി മാധ്യമങ്ങൾ കാര്യങ്ങളെ കാണുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളുടെ കോപ്പിരാട്ടികൊണ്ടൊന്നും കമ്യൂണിസ്റ്റുകാർ പേടിച്ചുപോവില്ല. സി.പി.എമ്മുകാർ കൊല്ലപ്പെടേണ്ടവരാണെന്നാണോ ധാരണ? പല കോടതി വിധികളും ഉപരികോടതികളെ സമീപിച്ച് നിരപരാധികളാണെന്ന് പിന്നീട് തെളിഞ്ഞ സംഭവങ്ങളുണ്ട്. അതുപോലെ ഈ കേസിലും പോരാടുമെന്ന് പ്രതികൾ അറിയിച്ചിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ പത്ത് പ്രതികളെ ഇരട്ടജീവപര്യന്തത്തിനും സി.പി.എം. നേതാവും മുൻ ഉദുമ എം.എൽ.എ.യുമായ കെ.വി. കുഞ്ഞിരാമൻ അടക്കമുള്ള നാലുപ്രതികളെ അഞ്ചുവർഷത്തെ തടവിനുമാണ് കൊച്ചി സി.ബി.ഐ. പ്രത്യേക കോടതി  ശിക്ഷിച്ചത്.

എ. പീതാംബരൻ, സജി സി. ജോർജ്, കെ.എം. സുരേഷ്, കെ. അനിൽകുമാർ, ഗിജിൻ കല്യോട്ട്, ആർ. ശ്രീരാഗ്, എ. അശ്വിൻ, സുബീഷ് വെളുത്തോളി എന്നിവരാണ് ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾ. ഇവർക്ക് പുറമേ പത്താംപ്രതി ടി. രഞ്ജിത്തിനെയും 15-ാം പ്രതി എ. സുരേന്ദ്രനെയും കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു.    സ്ഥിരം കുറ്റവാളികൾ, ഇന്ത്യൻ ശിക്ഷ നിയമം 392 മുതൽ 402 വരെയുള്ള വകുപ്പുകൾ പ്രകാരം ശിക്ഷിക്കപ്പെട്ടവർ, ബലാത്സംഗ​ക്കേസ്​ പ്രതികൾ, വധശിക്ഷക്ക്​ വിധിക്കപ്പെട്ടവർ, അപകടകാരികളായ തടവുകാർ, ഗുരുതര ജയിൽ നിയമലംഘനം നടത്തിയവർ, മാനസിക പ്രശ്നമുള്ളതും പകർച്ചവ്യാധിയുള്ളതുമായ തടവുകാർ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവർ എന്നിവർക്ക്​ പരോൾ അനുവദിക്കരുതെന്നാണ്​​ നിയമം.
ടി.പി കേസിലെ പ്രതികൾക്ക് ഇത്​ പാലിക്കാതെ പരോൾ അനുവദിച്ചെന്ന ആക്ഷേപമുയർന്നെങ്കിലും സർക്കാർ അവഗണിക്കുകയായിരുന്നു. ഒരു പരോളിനു ശേഷം രണ്ടുമാസം പിന്നിട്ടപ്പോൾ വീണ്ടും സുനിക്ക്​ പരോൾ അനുവദിച്ചു​. 2019ൽ പരോളിനിടെ, യുവാവിനെ റിസോർട്ടിൽ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കൊടി സുനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിയ്യൂർ ജയിലിൽ കൊടി സുനിയുടെ കൈയിൽ നിന്ന്​ മൊബൈൽ ഫോൺ പിടിച്ചതടക്കം സംഭവങ്ങളുമുണ്ടായി​.

ശിക്ഷ ഇളവില്ലാതെ ഹൈ​കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളെ വിട്ടയക്കാന്‍ നടത്തിയ നീക്കം വിവാദമായിരുന്നു. പ്രതികളുടെ അപ്പീല്‍ തള്ളി ശിക്ഷ വര്‍ധിപ്പിച്ച ഹൈകോടതി 20 വര്‍ഷം വരെ ശിക്ഷ ഇളവ് പാടില്ലെന്ന്​ വിധിച്ചു. ഇത്​ അവഗണിച്ച്​ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള പട്ടികയില്‍ ടി.പി കേസ് പ്രതികളെയും ഉൾപ്പെടുത്തി. വിഷയം നിയമസഭയിലെത്തുമെന്ന്​ കണ്ട്​ ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ്​ ചെയ്ത് സർക്കാർ തടിയൂരി​.
 
അതിനിടെ പെരിയ ഇരട്ടക്കൊലക്കേസിൽ നിയമ പോരാട്ടത്തിനായി  വീണ്ടും സിപിഎം പണപ്പിരിവ് തുടങ്ങി. സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് പെരിയ ഇരട്ട കൊലപാതകത്തിലെ നിയമ പോരാട്ടത്തിനായി സിപിഎം പണം പിരിക്കുന്നത്. ജില്ലയിലെ ഓരോ അംഗവും 500 രൂപ വീതം നൽകണം. ഇതിൽ ജോലിയുള്ളവർ നൽകേണ്ടത് ഒരു ദിവസത്തെ ശമ്പളം. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഒരു ദിവസത്തെ ശമ്പളം നൽകണം.

മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠന്‍ എന്നിവര്‍ അടക്കമുള്ള ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കായി നിയമ പോരാട്ടം നടത്താനാണ് ഫണ്ട് പിരിക്കുന്നത്. ജില്ലയിലെ 28000 ത്തില്‍ അധികം അംഗങ്ങളില്‍ നിന്ന് രണ്ട് കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഓരോ ബ്രാഞ്ചിനും ക്വോട്ട നിശ്ചയിച്ചാണ് പിരിവ്.  കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാന രാഷ്ട്രീയ കൊലപാതകമായി അറിയപ്പെടുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസിലെ പ്രതിയാണ്  പിണറായി വിജയന്‍. എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന കോടിയേരിയുമായി ബന്ധപ്പെട്ട കശപിശയാണ് അന്നു വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ കലാശിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് 1000 ദിവസമായപ്പോൾ കേരളത്തില്‍ 28-ാമത്തെയും 29-ാമത്തെയും രാഷ്ട്രീയ കൊലപാതകങ്ങളാണ് കാസര്‍കോഡ് പെരിയ കല്യോട്ട് നടന്നത്.   കൃപേഷിന്റെയും ശരത്‌ലലിന്റെയും ഇരട്ടക്കൊലപാതകം ആസൂത്രിതമായ രാഷ്ട്രീയകൊലപാതകമാണെന്ന് പോലീസ് എഫ്‌ഐആറില്‍ തന്നെ വ്യക്തമാണ്. കോളജില്‍ വച്ച് ഉണ്ടായ കശപിശ ഒടുവില്‍ കലാശിച്ച് നിഷ്ഠൂരമായ കൊലപാതകമായത്. നിസാരമായ ഒരു തര്‍ക്കം, എളുപ്പത്തില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു പ്രശ്‌നം. അവിടെയാണ് സിപിഎം  കൊലക്കത്തിയുമായി ചാടിവീണത്. ശരത്‌ലാലിന്റെ ശരീരത്തില്‍ 15 വെട്ടുകള്‍ ഉണ്ടായിരുന്നു.  മുട്ടിനു താഴെ മാത്രം അഞ്ചിടത്ത് വെട്ടുണ്ട്. കൃപേഷന്റെ മൂര്‍ധാവില്‍ ആഴത്തിലുള്ള വെട്ടേറ്റ് തലയോട്ടി തകര്‍ന്നുപോയി. വിദഗ്മായ  ആയുധപരിശീലനം ലഭിച്ച ക്രിമിനിലുകളാണു കൊലനടത്തിയതെന്നു സുവ്യക്തം. ഇതു കണ്ണൂര്‍ മോഡല്‍ കൊലപാതകമായിരുന്നു. .      രാജ്യത്ത് ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍  നടക്കുന്ന ഒരു സംസ്ഥാനമാണു കേരളം. നാഷണല്‍ ക്രൈംറിക്കാര്‍ഡ്‌സ് ബ്യൂറോ യുടെ കണക്കു പ്രകാരം രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേരളം യുപിക്കും ബിഹാറിനും തൊട്ടു താഴെ മൂന്നാമതാണ്.  കഴിഞ്ഞ നാലു ദശകങ്ങള്‍ക്കിടയില്‍ 225 രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂരില്‍ മാത്രം അരങ്ങേറിയെന്നു കരുതപ്പെടുന്നു. ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരു ചെറിയ പ്രദേശത്ത് നടക്കുകയെന്നത് ആരെയും അമ്പരപ്പിക്കും.  പെരിയ കേസിന് വേണ്ടി ഇത് രണ്ടാം തവണയാണ് സിപിഎം പണം പിരിക്കുന്നത്. 2021 ല്‍ ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ അവസാന വട്ട ജോലികള്‍ക്കെന്ന് പറഞ്ഞാണ് ഫണ്ട് സമാഹരിച്ചത്.   ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ പത്ത് പ്രതികളെ സിബിഐ കോടതി ജീവപര്യന്തം തടവിനും രണ്ടാം പ്രതി സജി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചതിന് മുന്‍ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കമുള്ളവരെ അഞ്ച് വര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്. ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍  എല്ലാ പ്രതികളുടെയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.   പെരിയ ഇരട്ടക്കൊലക്കേസിൽ 10 പേർ കുറ്റവിമുക്തരാകാനിടയായത് കുറ്റപത്രത്തിൽ പലയിടത്തുമുണ്ടായ ബലക്കുറവ് കാരണമാണ് . 
ഒന്നുമുതൽ 11 വരെയും 15 മുതൽ 19 വരെയും പ്രതികൾക്ക് കൊലയുമായി നേരിട്ട് ബന്ധമുണ്ടെന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. കൊല നടന്ന 2019 ഫെബ്രുവരി 17-നും അതിന് മൂന്നുനാൾ മുൻപ് 14-നും ഏച്ചിലടുക്കം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒത്തുകൂടി ഗൂഢാലോചന നടത്താൻ ഇത്രയും പേരുണ്ടായിരുന്നുവെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തൽ. നേരത്തേ അന്വേഷിച്ച ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിലെ ആദ്യ 11 പേർക്കെതിരെയാണ് ഗൂഢാലോചനാക്കുറ്റം ചുമത്തിയിരുന്നത്. സി.ബി.ഐ. അന്വേഷണത്തിൽ ബാക്കി അഞ്ചുപേർക്കുകൂടി ഇതിൽ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ഇവരിൽ ഒൻപതാം പ്രതി മുരളി തന്നിത്തോട്, 11-ാം പ്രതി പ്രദീപ് കുട്ടൻ, 16 മുതൽ 19 വരെയുള്ള ശാസ്താ മധു, റെജി വർഗീസ്, ഹരിപ്രസാദ്, പി.രാജേഷ് എന്നിവർ കുറ്റവിമുക്തരായി. കൊല നടത്തിയശേഷം ഒന്നാംപ്രതി പീതാംബരൻ ഉൾപ്പെടെ നാലുപേരെ വെളുത്തോളിയെന്ന സ്ഥലത്ത് എത്തിച്ചത് ഒൻപതാം പ്രതി മുരളിയാണെന്ന് ക്രൈംബ്രാഞ്ചിന്റെയും സി.ബി.ഐ.യുടെയും കുറ്റപത്രത്തിലുണ്ട്. എന്നാൽ തെളിവുകളും സാക്ഷിമൊഴികളുമുണ്ടായില്ല. കൊല നടത്തുന്നതിനുമുൻപ് 16-ാം പ്രതി ശാസ്താ മധുവിന്റെ വീട്ടിലേക്ക് കാറുകൾ നിരനിരയായി പോയിരുന്നതായും അതിലൊന്ന് ഇയാളുടെതാണെന്നും സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതിനെ ബലപ്പെടുത്തുന്ന ഘടകങ്ങളെ കൂട്ടിയോജിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല.


കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. ഉദുമ ഏരിയാ മുൻ സെക്രട്ടറിയുമായ കെ.മണികണ്ഠൻ തെളിവ് നശിപ്പിച്ചുവെന്നതും കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സി.ബി.ഐ. മറ്റൊരു വകുപ്പിൽ പ്രതി ചേർത്തില്ലായിരുന്നെങ്കിൽ 13-ാം പ്രതി സി.പി.എം. പെരിയ ലോക്കൽ മുൻ സെക്രട്ടറി എൻ.ബാലകൃഷ്ണനൊപ്പം മണികണ്ഠനും കുറ്റവിമുക്തമാക്കപ്പെടുമായിരുന്നു. ചട്ടഞ്ചാലിലെ സി.പി.എം. ഉദുമ ഏരിയാ കമ്മിറ്റി ഓഫീസിൽനിന്ന് മണികണ്ഠൻ പലരുമായി പ്രതികൾക്കു വേണ്ടി അന്ന് രാത്രി ഫോണിൽ സംസാരിച്ചെന്നും പ്രതികൾ ധരിച്ച വസ്ത്രങ്ങൾ കത്തിച്ചെന്നും ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലുണ്ട്. ഇതേക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം നടത്താൻ സി.ബി.ഐ.ക്കും കഴിഞ്ഞില്ല. അതിനാൽ വിചാരണക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട ഭാഗം വിസ്താരത്തിലേ ഉണ്ടായിരുന്നില്ല.

രണ്ടാംപ്രതി സജി സി.ജോർജിനെ പോലീസ് ജീപ്പിൽ നിന്നിറക്കിക്കൊണ്ടുവന്നുവെന്ന കുറ്റമാണ് മുൻ എം.എൽ.എ.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കെ.വി.കുഞ്ഞിരാമന്റെയും സി.പി.എം. പാക്കം ലോക്കൽ മുൻ സെക്രട്ടറി രാഘവൻ വെളുത്തോളിയുടെയും കെ.വി.ഭാസ്കരന്റെയും കെ.മണികണ്ഠൻറെയും പേരിലുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുകയേ ചെയ്തിട്ടില്ലാത്ത ഈ ഭാഗത്ത് സി.ബി.ഐ. പിടിമുറുക്കുകയായിരുന്നു. തൊട്ടടുത്തദിവസം സജി സി.ജോർജിനെ ഇരട്ടക്കൊലക്കേസിലെ രണ്ടാംപ്രതിയായി അറസ്റ്റുചെയ്ത ശേഷമെങ്കിലും തലേ രാത്രിയിൽ നടന്ന സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തയ്യാറായില്ല.

ജീപ്പിൽനിന്നിറക്കിക്കൊണ്ടുപോകാൻ നേതാക്കളെ പ്രേരിപ്പിച്ച ഘടകമെന്തെന്നുള്ള ചോദ്യത്തിലേക്കിറങ്ങാനും അതുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തിപ്പെടുത്താനും സി.ബി.ഐ.ക്കും സാധിച്ചില്ല.
  ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ നല്കിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടി  വിവാദമായിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ മൂന്ന് പ്രതികള്‍ക്ക് പരോള്‍ നല്കിയത് 1000 ദിവസത്തിലേറെയാണ്.

ടി.പി. കേസിലെ ആറു പ്രതികള്‍ക്ക് 500 ദിവസത്തിലധികവും പരോള്‍ അനുവദിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്കിയ മറുപടിയിലാണ് ടിപി കൊലക്കേസ് പ്രതികള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍ വ്യക്തമായത്.

കെ.സി. രാമചന്ദ്രന് 1081 ദിവസത്തെ പരോളാണ് അനുവദിച്ചത്. ട്രൗസര്‍ മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവും പരോള്‍ ലഭിച്ചു. ടി.കെ. രജീഷിന് 940, മുഹമ്മദ് ഷാഫി 656, കിര്‍മാണി മനോജ് 851, എം.സി. അനൂപ് 900, ഷിനോജ് 925, റഫീഖ് 752 ദിവസം എന്നിങ്ങനെയാണ് പരോള്‍ നല്കിയത്. 2018 ജനുവരി മുതല്‍ കൊടി സുനിക്ക് 90 ദിവസത്തെ പരോളാണ് അനുവദിച്ചത്. എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കൊവിഡ് സ്‌പെഷല്‍ ലീവ് എന്നിങ്ങനെ മൂന്നു വിഭാഗത്തിലാണു പരോള്‍ അനുവദിച്ചത്. കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്കാനുള്ള നീക്കം വിവാദമായിരുന്നു. ഇതാണ് പെരിയ കൊലപാതകത്തിലും സംഭവിക്കാൻ പോകുന്നത്.    പിണറായി വിജയൻ മുഖ്യമന്ത്രിപദത്തിലെത്തിയശേഷം 2022 വരെ കേരളത്തിൽ അരങ്ങേറിയത് 53 രാഷ്ട്രീയ കൊലപാതകങ്ങളാണ്. കഴിഞ്ഞ 16 മാസത്തിനിടയിൽ മാത്രം 14 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

2016 മേയ് 25 മുതൽ 2022 ഏപ്രിൽ 16 വരെ 21 ആർ.എസ്.എസ്/ബി.ജെ.പി/ യുവമോർച്ച പ്രവർത്തകരും 15 സി.പി.എം/ഡി.വൈ.എഫ്.ഐ/എസ്.എഫ്.ഐ പ്രവർത്തകരും കൊല്ലപ്പെട്ടു. കോൺഗ്രസ്/യൂത്ത് കോൺഗ്രസ് -നാല്, മുസ്ലിം ലീഗ്/യൂത്ത് ലീഗ് -ആറ്, എസ്.ഡി.പി.ഐ -മൂന്ന്, ഐ.എൻ.ടി.യു.സി -ഒന്ന്, ഐ.എൻ.എൽ -ഒന്ന്, ട്വൻറി-20 -ഒന്ന് എന്നിങ്ങനെയാണ് മരണപട്ടിക. ഈരാറ്റുപേട്ടയിൽ കൊല്ലപ്പെട്ട സി.പി.എം വിമതൻ കെ.എം. നസീറും രാഷ്ട്രീയ കൊലക്കത്തിക്കിരയായവരുടെ കണക്കിലുണ്ട്.   ഏതായാലും പെരിയ കേസിൽ പിണറായി ജാഗ്രതയോടെ നീങ്ങും. തന്നെ നിഷ്കാസിതമാക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് അദ്ദേഹം നിന്നുകൊടുക്കുമെന്ന് കരുതാൻ വയ്യ. പാർട്ടിക്ക് വേണ്ടി അങ്ങനെ നിന്നുകൊടുത്താൽ വിവരമറിയുമെന്ന കാര്യത്തിൽ സംശയം വേണ്ട. പി ജയരാജന് തന്നോടുള്ള വിരോധം ആരെക്കാളധികം പിണറായിക്കറിയാം. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (3 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (4 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (4 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (4 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (4 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (6 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (6 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (7 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (8 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (8 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (8 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (8 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (9 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (9 hours ago)

Malayali Vartha Recommends