മണക്കുളങ്ങര ക്ഷേത്രത്തിലുണ്ടായ ദുരന്തത്തില്‍ ആനയുടെ ചവിട്ടേറ്റുമരിച്ച കുറുവങ്ങാട് തട്ടാങ്കണ്ടി ലീലയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കളുടെ പരാതി....

മണക്കുളങ്ങര ക്ഷേത്രത്തിലുണ്ടായ ദുരന്തത്തില്‍ ആനയുടെ ചവിട്ടേറ്റുമരിച്ച കുറുവങ്ങാട് തട്ടാങ്കണ്ടി ലീലയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കളുടെ പരാതി.
രണ്ടര പവന്റെ മാലയും രണ്ടു കമ്മലുമാണ് നഷ്ടപ്പെട്ടത്. ഇവരുടെ കൈകളിലിട്ട മൂന്ന് വള ആശുപത്രിയധികൃതര്‍ ബന്ധുക്കള്‍ക്ക് തിരിച്ചുനല്‍കി.
കഴിഞ്ഞ വ്യാഴാഴ്ച അപകടം നടന്നയുടന്‍ സംഭവസ്ഥലത്തു നിന്ന് ലീലയെ ആശുപത്രിയിലെത്തിച്ചത് മകന് ലിഗേഷും ബന്ധുക്കളും കൂടിയായിരുന്നു.
ആ സമയത്തൊക്കെ ശരീരത്തില്‍ ആഭരണങ്ങളുണ്ടായിരുന്നതായി ലീലയുടെ സഹോദരന് ശിവദാസന്‍ പറഞ്ഞു. എന്നാല്‍, മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റുന്നതിനിടയില്‍ ആഭരണം നഷ്ടപ്പെട്ടതായാണ് സംശയം. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
https://www.facebook.com/Malayalivartha

























