കോഴിക്കോട് പയ്യോളിയില്‍ ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദ്ദനം...

കോഴിക്കോട് പയ്യോളിയില്‍ ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദ്ദനം... പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് എട്ടാം ക്ലാസുകാരനെ മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ കര്‍ണ്ണപുടം തകര്‍ന്നു. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തുവന്നത്.
ഡോക്ടര്‍മാര്‍ കുട്ടിക്ക് മൂന്ന് മാസത്തേക്ക് വിശ്രമം നിര്‍ദേശിച്ചു.. രണ്ട് സ്കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തേ തര്‍ക്കമുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കാനായി വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
https://www.facebook.com/Malayalivartha

























