കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണ മാലയുടെ രണ്ട് ഭാഗങ്ങള്‍ കണ്ടെത്തി...

കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണ മാലയുടെ രണ്ട് ഭാഗങ്ങള്‍ കണ്ടെത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നാണ് മാലയുടെ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇവ ആശുപത്രി അധികൃതര്‍ കുടുംബത്തിന് കൈമാറി. ആരുടേതെന്ന് അറിയാത്തതിനാല്‍ മാലയുടെ ഭാഗങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിയുന്നു.
സ്വര്‍ണഭാരണങ്ങള്‍ നഷ്ടപെട്ട സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്കി. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മൃതദേഹത്തില്‍ നിന്നും കിട്ടിയത് സ്വര്‍ണ വളകള്‍ മാത്രമായിരുന്നു. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
അതേസമയം വ്യാഴാഴ്ച ആനയിടഞ്ഞുണ്ടായ അപകടത്തില്‍ ലീല ഉള്‍പ്പടെ മൂന്ന് പേരാണ് മരിച്ചത്. രാജന്, അമ്മുക്കുട്ടി എന്നിവരാണ് മരിച്ച് മറ്റ് രണ്ട് പേര്. അപകടത്തില്‍ 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























