Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞ് മരണമടഞ്ഞത് അരുംകൊലയെന്ന് തെളിഞ്ഞു.... രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...

മോഷ്ടിച്ചു കിട്ടിയ പണത്തിൽ 10,000 രൂപ 3 ദിവസം കൊണ്ടു തീർത്തു..മദ്യവും ഇറച്ചിയും മറ്റു ഭക്ഷണസാധനങ്ങളും വാങ്ങി.. പദ്ധതികൾ എല്ലാം വിജയിച്ചതിന്റ ആഘോഷമാണ് റിജോ നടത്തിയത്..

18 FEBRUARY 2025 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

21.88 ലക്ഷം രൂപയുടെ അപഹരണം ... ഖാദി ബോർഡ് കാഷ്യറെ 7 കേസുകളിലായി 56 വർഷം തടവിനും, 2,80,000 രൂപ പിഴക്കും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നതിനാൽ 8 വർഷം തടവനുഭവിക്കുകയും 2,80,000 രൂപ പിഴ ഒടുക്കുകയും ചെയ്യണം

നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞ് മരണമടഞ്ഞത് അരുംകൊലയെന്ന് തെളിഞ്ഞു.... രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ

പ്രവേശനോത്സവത്തിന് തയ്യാറെടുത്ത് സ്കൂളുകൾ.... വേനൽഅവധിയ്ക്കുശേഷം നാളെ സ്കൂളുകൾ തുറക്കും.... സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ്‌ എച്ച്‌എസ്‌എസിൽ രാവിലെ പത്തിന്‌ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനംചെയ്യും, വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷനാകും

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്

സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസില്‍ 2 പേജ് മൂല്യനിര്‍ണയം നടത്തിയില്ല

ആർഭാട ജിവിതത്തിനായി വൻതുക ചെലവിട്ടതോടെയുള്ള സാമ്പത്തിക ഞെരുക്കമാണു ബാങ്ക് കൊള്ളയ്ക്കു പ്രേരണയായതെന്ന് പൊലീസിനോട് റിജോ ആന്റണി. ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വച്ചിരുന്നതായി ചോദ്യം ചെയ്യലിൽ റിജോ പൊലീസിനോടു പറഞ്ഞു. വിദേശത്തു നഴ്സായി ജോലി ചെയ്യുന്ന ഭാര്യ മകളുടെ ആദ്യ കുർബാന സ്വീകരണത്തിനായി ഏപ്രിലിൽ നാട്ടിലെത്തുന്നുണ്ട്. സ്വർണാഭരണങ്ങൾ ചോദിക്കും മുൻപേ പണയം തിരിച്ചെടുക്കാനും മറ്റു കടങ്ങൾ വീട്ടാനുമായിരുന്നു കവർച്ചയെന്നാണ് പറഞ്ഞത്.

10 ലക്ഷം രൂപയോളം കടമുണ്ടായിരുന്നുവെന്നാണ് പ്രതി അറിയിച്ചത്. മോഷ്ടിച്ചു കിട്ടിയ പണത്തിൽ 10,000 രൂപ 3 ദിവസം കൊണ്ടു തീർത്തു. മദ്യവും ഇറച്ചിയും മറ്റു ഭക്ഷണസാധനങ്ങളും വാങ്ങി.അതായത് തന്റെ പദ്ധതികൾ എല്ലാം വിജയിച്ചതിന്റ ആഘോഷമാണ് റിജോ നടത്തിയത് . പിടിക്കപെടില്ലെന്നുള്ള ആത്മവിശ്വാസവും റിജോയ്ക്ക് ഉണ്ടായിരുന്നു . അതെല്ലാം പാളി പോവുകയാണ് ഉണ്ടായത് . ഭാര്യ തിരിച്ചെത്തുന്നതായുള്ള അറിയിപ്പ് ലഭിച്ച ശേഷമാണ് കവർച്ച ആസൂത്രണം ആരംഭിച്ചത്. അന്നനാട് സ്വദേശിയിൽ നിന്നു കടം വാങ്ങിയ 2 ലക്ഷം രൂപയും പലിശയായ 90,000 രൂപയും തിരികെ നൽകാൻ മോഷണമുതൽ ഉപയോഗിച്ചു.

 

റിജോ പിടിയിലായ വാർത്ത കണ്ട് അന്നനാട് പാമ്പുത്തറ സ്വദേശിയും റിജോയുടെ സഹപാഠിയുമായ കാരപ്പിള്ളി ബിനേഷ് (സോമു) ഞായറാഴ്ച രാത്രി തന്നെ ചാലക്കുടി ഡിവൈഎസ്പി ഓഫിസിൽ ഈ തുക എത്തിച്ചിരുന്നു. കേസിലുൾപ്പെട്ട പണമായതിനാൽ പൊലീസ് അപ്പോൾ ഏറ്റുവാങ്ങിയില്ല. ഇന്നലെ പ്രതിയുമായി ബിനേഷിന്റെ വീട്ടിലെത്തിയാണ് പണം വാങ്ങിയത്.മേലൂരിലെ തറവാട്ടിൽ താമസിച്ചിരുന്ന റിജോ രണ്ടര വർഷം മുൻപാണു ആശാരിപ്പാറയിൽ വീടു വാങ്ങിയത്.

ബാങ്ക് ജീവനക്കാരെ ബന്ദിയാക്കാൻ ഉപയോഗിച്ച കറിക്കത്തി ഒളിപ്പിച്ചത് അടുക്കളയിലെ കിച്ചൻ സ്ലാബിന്റെ അറയിൽ. കവർച്ചാസമയത്തു ധരിച്ച ഹെൽമറ്റ് മറച്ചുവച്ചതു വീട്ടിലെ കോണിപ്പടിക്കു ചുവട്ടിലെ പെട്ടിക്കുള്ളിൽ. പണം കടത്തിയ ബാഗ് കിടപ്പുമുറിക്കുള്ളിൽ. നിർണായക തെളിവായി മാറിയ ഷൂസും സ്കൂട്ടറും പോർച്ചിൽ നിന്നു കൂടി കണ്ടെത്തിയതോടെ പൊലീസിനെ വിറപ്പിച്ച ബാങ്ക് കവർച്ചാക്കേസിലെ ദുരൂഹതകളുടെയെല്ലാം ചുരുളഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

21.88 ലക്ഷം രൂപയുടെ അപഹരണം ഖാദി ബോർഡ് കാഷ്യറെ 7 കേസുകളിലായി 56 വർഷം തടവിനും, 2,80,000 രൂപ പിഴക്കും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നതിനാൽ 8 വർഷം തടവനുഭവിക്കുകയും 2  (2 minutes ago)

നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞ് മരണമടഞ്ഞത് അരുംകൊലയെന്ന് തെളിഞ്ഞു.... രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ  (11 minutes ago)

പ്രവേശനോത്സവത്തിന് തയ്യാറെടുത്ത് സ്കൂളുകൾ.... വേനൽഅവധിയ്ക്കുശേഷം നാളെ സ്കൂളുകൾ തുറക്കും.... സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ്‌ എച്ച്‌എസ്‌എസിൽ രാവിലെ പത്തിന്‌ മുഖ്യമന്ത്രി വി ഡ  (34 minutes ago)

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (4 hours ago)

സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസില്‍ 2 പേജ് മൂല്യനിര്‍ണയം നടത്തിയില്ല  (4 hours ago)

തലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ മേയര്‍ വിവി രാജേഷിന്റെ മറുപടി  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി  (5 hours ago)

ആര്‍ത്തവ അവധി അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

സ്വര്‍ണം തേടി പോയവര്‍ ലാവോസിലെ ഗുഹയില്‍ കുടുങ്ങിയത് 10 ദിവസം  (5 hours ago)

ഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം  (5 hours ago)

ഒന്നരവയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ്, കാലില്‍ പൊളിച്ച പാടുകള്‍  (6 hours ago)

സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി  (6 hours ago)

വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ അധ്യാപകനെതിരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (11 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (11 hours ago)

Malayali Vartha Recommends