എസ്.എഫ്.ഐ 35-ാം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം...

എസ്.എഫ്.ഐ 35-ാം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം. പൊതുസമ്മേളന നഗരിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ (സീതാറാം യെച്ചൂരി,കോടിയേരി ബാലകൃഷ്ണന്‍ നഗര്‍) ഇന്നലെ രാത്രി സംഘാടക സമിതി ചെയര്‍മാന്‍ എം.വിജയകുമാര്‍ പതാക ഉയര്‍ത്തി.
വിവിധയിടങ്ങളില്‍ നിന്ന് പൊതുസമ്മേളന നഗരിയിലെത്തിയ കൊടിമര, പതാക, ദീപശിഖ ജാഥയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു
ഇന്ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന റാലിക്കുശേഷം രാവിലെ 11ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ അദ്ധ്യക്ഷയാകും. പ്രതിനിധി സമ്മേളനം എ.കെ.ജി ഹാളില്‍ ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ ജുവാന്‍ കാര്‍ലോസ് മാര്‍സന്‍ അഗ്യുലേര ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെ ക്യൂബന്‍ മിഷന്‍ ഡെപ്യൂട്ടി ഹെഡ് ആബെല്‍ അബല്ലെ ഡെസ്പൈ മുഖ്യതിഥിയാകും. 503 പ്രതിനിധികളും 71 സംസ്ഥാന കമ്മിറ്റിയംഗങ്ങളും ലക്ഷദ്വീപില്‍ നിന്നുള്ള 3 പ്രതിനിധികളും പങ്കെടുക്കും. 21ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കും.
"
https://www.facebook.com/Malayalivartha