ദേശീയപാതയില്‍ കല്ലമ്പലം ചാത്തന്‍പാറയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം...

ദേശീയപാതയില്‍ കല്ലമ്പലം ചാത്തന്‍പാറയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. നെടുംപറമ്പ് ഞാറക്കാട്ടുവിള മഠത്തില്‍കോണം ശരത്ത് മന്ദിരത്തില്‍ ശ്യാംകുമാര്‍ (27)ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു അപകടം നടന്നത്. .തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസില്‍ എതിര് ദിശയില്‍ വന്ന ശ്യാം കുമാറിന്റെ ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പാരിപ്പള്ളി ഗവ: മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha

























