പ്രമുഖ കഥാകൃത്തും അധ്യാപകനും സിനിമാ നിരൂപകനുമായ ശ്രീവരാഹം ബാലകൃഷ്ണന് അന്തരിച്ചു....

പ്രമുഖ കഥാകൃത്തും അധ്യാപകനും സിനിമാ നിരൂപകനുമായ ശ്രീവരാഹം ബാലകൃഷ്ണന് (93) അന്തരിച്ചു. തൈക്കാട് മോഡല്‍ സ്കൂളിനരികില്‍ ടി.എസ്.ജി.ആര്.എ-12ല്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ്. കോളേജിലും ധനുവച്ചപുരം എന്‍.എസ്.എസ്. കോളേജിലും ഇംഗ്ലീഷ് അധ്യാപകനായിരുന്നു.
സര്‍ക്കാരിനുവേണ്ടി കുടുംബാസൂത്രണത്തെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത പ്രതിസന്ധി, ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത സ്വാതി തിരുനാള്‍, ഹരികുമാറിന്റെ സ്നേഹപൂര്‍വം മീര, ജേസിയുടെ അശ്വതി എന്നീ സിനിമകള്‍ക്ക് തിരക്കഥ-സംഭാഷണം, കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത ഇലവങ്കോട് ദേശത്തിന്റെ സംഭാഷണം എന്നിവ എഴുതിയിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവമ്പഴം, ലളിതാംബിക അന്തര്‍ജനത്തിന്റെ മാണിക്കന് തുടങ്ങിയ ടെലിഫിലിമുകള്‍ക്കും ശ്യാമപ്രസാദ് സംവിധാനം ചെയ്ത മരണം ദുര്‍ബലം എന്ന സീരിയലിനും തിരക്കഥയെഴുതി. നാടകം, സിനിമ എന്നിവയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും എഴുതുകയും ചെയ്തിരുന്ന ശ്രീവരാഹം ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ ഉള്‍ക്കരുത്തുള്ള നിരൂപണങ്ങളെഴുതി. അബ്ദുള്ളക്കുട്ടി, നദീമധ്യത്തിലെത്തും വരെ എന്നിവ ചെറുകഥാ സമാഹാരങ്ങളാണ്
ഭാര്യ: പി.എസ്.രാധ. മക്കള്‍: ശ്യാംകൃഷ്ണ (പത്രപ്രവര്ത്തകന്), സൗമ്യകൃഷ്ണ (അധ്യാപിക, അബുദാബി). മരുമകന്: ശ്യാംകുമാര്‍ (അബുദാബി). മൃതശരീരം ബുധനാഴ്ച രാവിലെ 10-ന് വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. സംസ്കാരം ഉച്ചയ്ക്ക് 3.30-ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
https://www.facebook.com/Malayalivartha

























