തൃശൂര്‍ പീച്ചിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ അറുപതുകാരന് കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടു....

വീണ്ടും കാട്ടാനയുടെ ആക്രമണം... കാട്ടാനയുടെ ആക്രമണത്തില്‍ തൃശൂര്‍ താമരവെള്ളച്ചാലില്‍ ഒരാള്‍ മരിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രഭാകരന് എന്നയാളാണ് മരിച്ചത്. 60 വയസ്സായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു.
പീച്ചി പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ താമരവെള്ളച്ചാലില്‍ വനത്തിനുള്ളില്‍ വെച്ചാണ് സംഭവമുണ്ടായത്. മകനും മരുമകനുമൊപ്പമാണ് പ്രഭാകരന് വനത്തില്‍ പോയത്.
മക്കള്‍ നാട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. വിവരം അറിഞ്ഞ് പീച്ചി പൊലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും കാടിന് അകത്തേക്ക് പ്രവേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























