മിനി ഗുഡ്സ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി കൂത്താട്ടുകുളത്ത് മിനി ഗുഡ്സ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. രാമപുരം കവലയില്‍ വെച്ച് ഇന്നലെ രാത്രി 11നാണ് അപകടമുണ്ടായത്. വയനാട് മേപ്പാടി സ്വദേശി വിഷ്ണു മോഹന്‍ദാസ് (21) ആണ് മരിച്ചത്. മിനി ഗുഡ്സുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വിഷ്ണു ഓടിച്ചിരുന്ന ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അപകടം നടന്നയുടനെ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, മൂന്നാറില്‍നിന്ന് വട്ടവടയിലേക്കു പോകുന്ന റോഡില്‍ എക്കോ പോയിന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞു രണ്ടു പേര് മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്നാണ് വിവരം. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കന്യാകുമാരിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘമാണ് അപകടത്തില്‍പ്പെട്ടത്. 45 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. പരുക്കേറ്റവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha