ശശി തരൂരിന് കോണ്‍ഗ്രസ് പാര്‍ട്ടിയിലും നേതൃത്വത്തിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു..ഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അടുത്ത കാലത്തൊന്നും, കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്ന തിരിച്ചറിവ് ശശി തരൂരിനുണ്ട്..

ശശി തരൂരിന് കോണ്‍ഗ്രസ് പാര്‍ട്ടിയിലും നേതൃത്വത്തിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അടുത്ത കാലത്തൊന്നും കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്ന തിരിച്ചറിവ് ശശി തരൂരിനുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ട് കേന്ദ്രത്തില്‍ ഒരു മന്ത്രിയായാകാമെന്ന പ്രതീക്ഷയും തരൂരിനില്ലാതായിക്കുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വിദേശകാര്യ മന്ത്രിസ്ഥാനത്തേക്ക് ശശി തരൂരിനെ തന്നെ നിയമിക്കുമെന്ന് ഉറപ്പാണെങ്കിലും കോണ്‍ഗ്രസ് അധികാരത്തിലെത്താനുള്ള സാധ്യത അടുത്ത പത്തു വര്‍ഷത്തില്‍ പരിമിതമാണ്.
ആ നിലയില്‍ ശശി തരൂരിന്റെ നീക്കം തന്ത്രപരമാണ്. ഒന്നുകില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരുക. ബിജെപിയില്‍ ചേര്‍ന്നാല്‍ രാജ്യസഭയില്‍ എംപി സ്ഥാനവും കേന്ദ്രസര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിസ്ഥാനവും ഉറപ്പാണ്.ശശി തരൂരിന്റെ രണ്ടാമത്തെ ഉന്നം കേരള മുഖ്യമന്ത്രിസ്ഥാനമാണ്. വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും വെട്ടിനിരത്തി കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലെത്തുക. അതിന് ക്രിസ്ത്യന്‍, മുസ്ലീം, ഹിന്ദു സമുദായങ്ങളുടെ പിന്‍തുണ ഉറപ്പാണെന്ന് ശശി തരൂരിന് നന്നായി അറിയാം. മുന്‍പ് മലപ്പുറത്ത് ശശി തരൂര്‍ മുസ്ലീം ലീഗ് നേതാക്കളെ കാണാന്‍ പോയതൊക്കെ ഈ കരുനീക്കത്തിന്റെ ഭാഗമായിരുന്നു.
കോണ്‍്ഗ്രസിനെ വെട്ടിലാക്കും വിധം ശശി തരൂര്‍ നടത്തിയ നീക്കങ്ങളും പ്രഖ്യാപനങ്ങളും ആകെ ഞെട്ടിച്ചിരിക്കുന്നത് സുധാകരനെയും സതീശനെയും വേണുഗോപാലിനെയുമാണ്. വേണ്ടിവന്നാല്‍ ശശി തരൂരിനെ വെട്ടിനിരത്തുമെന്നാണ് വേണുഗോപാല്‍ പരസ്യമായി പറഞ്ഞുവച്ചിരിക്കുന്നത്.മോദി അനുകൂല പ്രസ്താവനകളിലൂടെ പാര്‍ട്ടിയെ വെട്ടിലാക്കിയ ശശി തരൂരിനെ അവഗണിക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ശശി തരൂര്‍ നടത്തിയ പ്രസ്താവനകള്‍ യുഡിഎഫിന് ചെറിയ പരിക്കല്ല ഉണ്ടാക്കിയിരിക്കുന്നത്.
പെരിയ കേസില്‍ സി.പി.എമ്മിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് മുക്കിയതിലും കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. അതേസമയം, തരൂരിന്റെ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്താനിരുന്ന മാര്‍ച്ച് കെപിസിസി ഇടപെട്ടാണ് തടഞ്ഞിരിക്കുന്നത്. ശശി തരൂരിനെ കരിങ്കൊടി കാണാക്കാനും ബഹിഷ്‌കരിക്കാനുമൊക്കെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആലോചന നടത്തുന്നുണ്ട്.ഉപദേശിച്ചിട്ടും കണ്ണുരുട്ടിയിട്ടും തിരുത്തുന്ന മട്ടില്ലെന്ന് വ്യക്തമായതോടെ തല്‍ക്കാലം ശശി തരൂരിനെ തരൂരിന്റെ പാട്ടിന് വിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എല്ലാം ഹൈക്കമാന്‍ഡിന് അറിയാമെന്നിരിക്കെ തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇനിയും പ്രതികരിച്ച് വിഷയം വഷളാക്കരുതെന്നാണ് നേതാക്കള്‍ക്കിടയിലുള്ള അഭിപ്രായം.
അതേസമയം, സി.പി.എമ്മിനെ നരഭോജികളുമായി ഉപമിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് മുക്കിയതില്‍ തരൂരിനെതിരെ പ്രതിഷേധം പുകയുകയാണ്. തലസ്ഥാനത്തെ കെ.എസ്.യുക്കാര്‍ തരൂരിന്റെ ഓഫീസിന് മുന്‍പില്‍ പോസ്റ്ററുകള്‍ പതിച്ചതും പ്രതിഷേധത്തിന്റെ ഭാഗമായാണ്.അതേ സമയം കോണ്‍ഗ്രസുകാരുടെ വോട്ടുകൊണ്ടു മാത്രമല്ല താന്‍ എംപിയായതെന്ന സൂചനയും തരൂര്‍ നടത്തിയിട്ടുണ്ട്.കഴിഞ്ഞ 16 വര്‍ഷമായി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിക്കുന്നതില്‍ രാഷ്ട്രീയത്തേക്കാള്‍ ഉപരി മറ്റൊരു ഘടകം കൂടി ഉള്ളതിനാല്‍ ആണെന്ന് ശശി തരൂര്‍ പരസ്യമായി പറഞ്ഞതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ഓരോ തവണയും ഞാന്‍ വോട്ട് ചോദിക്കുന്നത് പഴയ അതേ വോട്ടര്‍മാരോട് മാത്രമല്ല.
ഓരോ വര്‍ഷവും 18 വയസ് തികഞ്ഞ നവ വോട്ടര്‍മാര്‍ ഉണ്ടാകുന്നുണ്ട്. അവരോടു കൂടിയാണ് എന്റെ വോട്ടഭ്യര്‍ത്ഥന. കഴിഞ്ഞ നാല് തവണത്തെ തിരഞ്ഞെടുപ്പുകളിലും ധാരാളം പുതിയ വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. പലരും എന്നെ കാണുമ്പോള്‍ പറഞ്ഞത്, ഞങ്ങള്‍ എട്ടാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് സാറിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് എന്നായിരുന്നു. അവരാണ് എന്റെ ഇപ്പോഴത്തെ വോട്ടര്‍മാര്‍.രണ്ടാമതായി വോട്ടര്‍മാരോട് പഴയ കാര്യങ്ങള്‍ തന്നെ പറഞ്ഞ് വോട്ട് ചോദിക്കാന്‍ പറ്റില്ല. മണ്ഡലത്തില്‍ ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. വ്യക്തിപരമായ എന്റെ ബന്ധങ്ങള്‍ കൂടി ഉപയോഗപ്പെടുത്തികൊണ്ടാണ് അത്തരം വികസനങ്ങള്‍ എനിക്ക് നടത്താന്‍ കഴിഞ്ഞത്. അതെല്ലാം വിജയഘടകങ്ങളുമായി. ഇതൊക്കെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്
https://www.facebook.com/Malayalivartha