പിഎസ്സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളത്തിലും ആനൂകൂല്യങ്ങളിലും വര്‍ധന

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ശമ്പളത്തിലും ആനൂകൂല്യങ്ങളിലും വര്‍ധന. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പിഎസ്‌സി ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങള്‍ക്കുള്ള ശമ്പളം ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമാക്കിയുള്ള വര്‍ധനവിനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.
മറ്റു സംസ്ഥാനങ്ങളിലെ പിഎസ്സി ചെയര്‍മാന്റെയും അംഗങ്ങളുടെയും വേതന വ്യവസ്ഥകള്‍ പരിഗണിച്ചാണ് വര്‍ധന വരുത്തിയത്. മുന്‍പ് രണ്ടു പ്രാവശ്യം ശമ്പള വര്‍ധന വേണമെന്ന പിഎസ്‌സി ബോര്‍ഡിന്റെ ശുപാര്‍ശ സര്‍ക്കാര്‍ മാറ്റി വച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ ഇപ്പോഴുള്ള ശമ്പള വര്‍ധന വിവാദമാകാന്‍ ഇടയുണ്ട്.
https://www.facebook.com/Malayalivartha