15,000ലധികം ആശാവര്‍ക്കര്‍മാര്‍ കാന്‍സര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തു

'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 15,068 ആശാവര്‍ക്കര്‍മാര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 216 പേരെ തുടര്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്തിട്ടുണ്ട്.
ക്യാമ്പയിന്റെ ഭാഗമായി മുന്‍ നിശ്ചയ പ്രകാരം ഫെബ്രുവരി 17, 18 തീയതികളിലാണ് ആശമാര്‍ക്ക് പ്രത്യേകമായി സ്‌ക്രീനിംഗ് നടത്തിയത്. ബഹുഭൂരിപക്ഷം ആശമാരും സ്‌ക്രീനിംഗില്‍ പങ്കെടുത്തു. ശേഷിക്കുന്നവര്‍ക്ക് തുടര്‍ദിവസങ്ങളില്‍ സ്‌ക്രീനിംഗില്‍ പങ്കെടുക്കാവുന്നതാണ്.
https://www.facebook.com/Malayalivartha