മദ്യത്തിന്റെ അളവ് കുറഞ്ഞതു ചോദ്യം ചെയ്ത നാട്ടുകാരനും ബാര്‍ ജീവനക്കാരനും തമ്മില്‍ അടി

കുറവിലങ്ങാട് ഉദ്ഘാടന ദിവസം ബാറില്‍ സംഘര്‍ഷം ഉണ്ടാക്കിയ ജീവനക്കാരന്‍ അറസ്റ്റില്‍. മദ്യത്തിന്റെ അളവ് കുറഞ്ഞതു ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനു കാരണമായത്. അളവ് കുറഞ്ഞതു ചോദ്യം ചെയ്ത നാട്ടുകാരനെ ബാര്‍ ജീവനക്കാരന്‍ പിടിച്ചു തള്ളുകളും ഗ്ലാസ് ഉപയോഗിച്ചു എറിയുകയുമായിരുന്നു. ഗ്ലാസു കൊണ്ടുള്ള ഏറില്‍ നാട്ടുകാരന് പരുക്കേറ്റിരുന്നു. സംഭവത്തില്‍ വെമ്പള്ളി ഏകചക്ര റസിഡന്‍സിയിലെ ജീവനക്കാരന്‍ കുമരകം ചേലയ്ക്കപ്പിള്ളില്‍ ബിജു സി.രാജുവിനെയാണ് (42) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വെമ്പള്ളി തെക്കേ കവലയിലെ ബാര്‍ ഞായറാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. മദ്യത്തിന്റെ അളവ് കുറഞ്ഞതു ചോദ്യം ചെയ്തതോടെ ബിജു അക്രമാസക്തനാവുകയായിരുന്നു. ബിജു ഗ്ലാസ് കൊണ്ട് എറിയുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന ഗ്ലാസുകളാണ് ബാറിലെത്തിയവര്‍ക്കു നേരെ എടുത്തെറിഞ്ഞത്. ചോദ്യം ചെയ്ത നാട്ടുകാരനെ ബിജു മര്‍ദിക്കുകയും പിടിച്ചു തള്ളുകയും ചെയ്തതായി പരാതിയുണ്ട്.
https://www.facebook.com/Malayalivartha