Widgets Magazine
19
Mar / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിലെ യഹൂദര്‍ക്ക് ഇക്കൊല്ലം പെസഹാ ആചരണം ഉണ്ടാകുമോ എന്നു പോലും വ്യക്തമല്ല... ക്രിസ്ത്യാനികളും ഇസ്ലാം വിശ്വാസികളും വലിയ നോയമ്പ് അനുഷ്ഠിച്ചു കൊണ്ടിരിക്കെ ഇസ്രായേല്‍ ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി തുടങ്ങി..


രണ്ടും കല്പിച്ച് അമേരിക്ക..ഹൂതി വിമതര്‍ ചെങ്കടലില്‍ ഏതെങ്കിലും കപ്പല്‍ ആക്രമിച്ചാലും ഉത്തരവാദിത്തം ഇറാന് തന്നെ..ട്രംപ് രണ്ടാം വട്ടം പ്രസിഡന്റായതിന് ശേഷം ആദ്യമായിട്ടാണ് ഇത്തരത്തിലൊരു വെല്ലുവിളി..


അച്ഛനും അമ്മയും നേരത്തെ വേർപിരിഞ്ഞു: പിന്നാലെ അച്ഛന്റെ മരണം; സംരക്ഷണം ഏറ്റെടുത്തിരുന്നത് പിതൃസഹോദരൻ: പന്ത്രണ്ടു വയസുകാരിയോട് സ്നേഹം കുറഞ്ഞുവെന്ന തോന്നലിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി....


മമ്മൂട്ടിയുടെ കാന്‍സര്‍: എന്താണ് വസ്തുത..? മുഖ്യമന്ത്രി ഇടപെട്ടു: വിദേശ ചികിത്സയോ..?


വീണ്ടും നാടിനെ നടുക്കി മറ്റൊരു കൊലപാതകം.. കുടുംബത്തെയൊന്നാകെ തീര്‍ക്കാനാണ് യുവാവ് എത്തിയതെന്ന വിവരം..പാളിയാല്‍ പ്ലാന്‍ ബിയും തേജസ് തയ്യാറാക്കി. ഇതുകൊണ്ടാണ് പെട്രോളും കത്തിയും കയ്യിൽ...

ആവശ്യവും അനാവശ്യവും എന്താണെന്ന് വീണാ ജോര്‍ജ് തിരിച്ചറിയണമെന്ന് വി.ഡി.സതീശന്‍

19 FEBRUARY 2025 09:41 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ സ്ത്രീ സമരശക്തി എന്താണെന്നു ബോധ്യപ്പെടുത്തിയ സമരമാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ കഴിഞ്ഞ പത്തു ദിവസമായി ആശ വര്‍ക്കര്‍മാര്‍ നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ളതാണ് ആശ വര്‍ക്കര്‍മാരുടെ സമരം. ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ജോലി ചെയ്താല്‍ മതിയെന്ന ഉറപ്പാണ് 18 വര്‍ഷം മുന്‍പ് ആശ വര്‍ക്കര്‍മാരോടു സര്‍ക്കാര്‍ പറഞ്ഞതെങ്കിലും ഇപ്പോള്‍ 16 മണിക്കൂറിലധികം ജോലി ചെയ്യേണ്ട അവസ്ഥയാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

'അനാവശ്യമായ സമരമാണെന്നു പറഞ്ഞ ആരോഗ്യമന്ത്രി ആവശ്യവും അനാവശ്യവും എന്താണെന്ന് ആദ്യം തിരിച്ചറിയണം. ആശാ വര്‍ക്കര്‍മാരെ കുറിച്ച് അഭിമാനത്തോടെ പറയേണ്ട മന്ത്രിയാണ് അനാവശ്യ സമരമെന്നു പറഞ്ഞത്. കുത്തിയിളക്കിക്കൊണ്ടു വന്നു സമരം ചെയ്യിപ്പിക്കുന്നു എന്നാണ് ധനകാര്യമന്ത്രി പറഞ്ഞത്. ഖജനാവില്‍ പൂച്ചപെറ്റു കിടക്കുന്നതു കൊണ്ടാണ് ധനകാര്യമന്ത്രി അങ്ങനെ പറഞ്ഞത്. ഇതിന് മുന്‍പ് സിപിഎമ്മുമായി ബന്ധപ്പെട്ട സംഘടനയും സമരം ചെയ്തല്ലോ. അവരെയും കുത്തിയിളക്കിക്കൊണ്ടു വന്നതാണോ? സമരം ചെയ്യുന്നവരെ ആക്ഷേപിക്കേണ്ട കാര്യമില്ല. കേരളത്തില്‍ സമരം ചെയ്യുന്നത് പുത്തരിയല്ല. ആവശ്യത്തിനും അനാവശ്യത്തിനും സമരം ചെയ്തവരാണ് ഇപ്പോള്‍ അനാവശ്യ സമരമെന്നു പറയുന്നത്.' വി.ഡി.സതീശന്‍ ആരോപിച്ചു.

'കോവിഡ് കാലത്ത് ആശ വര്‍ക്കര്‍മാര്‍ ചെയ്ത സേവനം ലോകം മുഴുവന്‍ അംഗീകരിച്ചതാണ്. ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിച്ചിരുന്ന കാലത്താണ് ആശ വര്‍ക്കര്‍മാര്‍ വീടുകള്‍ കയറിയിറങ്ങിയത്. 13,500 രൂപ ഓണറേറിയം കിട്ടുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ 7,000 രൂപയില്‍ കൂടുതല്‍ കയ്യില്‍ കിട്ടുന്നില്ലെന്നതാണു യാഥാര്‍ഥ്യം. സമരം പൊളിക്കുന്നതിനു വേണ്ടിയാണ് പതിമൂവായിരത്തിന്റെ കണക്കു പറയുന്നത്. മാസത്തില്‍ എല്ലാ ദിവസവും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നവരാണ് ആശ വര്‍ക്കര്‍മാര്‍. ഇത്രയും കഷ്ടപ്പെട്ടു ചെയ്യുന്ന ജോലിയുടെ ഓണറേറിയം 21,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നതു ന്യായമായ ആവശ്യമാണ്. വിരമിക്കുമ്പോള്‍ അഞ്ചു ലക്ഷം രൂപയെങ്കിലും നല്‍കണം. ഓണറേറിയത്തിന് നിശ്ചയിച്ചിരിക്കുന്ന അനാവശ്യ മാനദണ്ഡങ്ങളും പിന്‍വലിക്കണം.

ഓണറേറിയം മാറ്റി വേതനം നല്‍കാനും സര്‍ക്കാര്‍ തയാറാകണം.' വി.ഡി.സതീശന്‍ പറഞ്ഞു. 'മുഴുവന്‍ ആശാ വര്‍ക്കര്‍മാര്‍ക്കും വേണ്ടിയാണ് ഈ സമരം. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തതിനു സംഘടനയുടെ നേതാക്കളോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതു സ്റ്റാലിന്റെ റഷ്യയല്ല കേരളമാണെന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. പോലീസ് ഭീഷണിപ്പെടുത്തിയാല്‍ തോറ്റു പിന്‍മാറുന്നവരല്ല ഈ സമരത്തിന് നേതൃത്വം നല്‍കുന്നത്. ഐക്യ ജനാധിപത്യ മുന്നണി ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പൂര്‍ണപിന്തുണ നല്‍കുമെന്നും' വി.ഡി സതീശന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മറയൂരില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊലപ്പെടുത്തി  (2 hours ago)

അയ്യപ്പ സന്നിധിയില്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍  (3 hours ago)

സുനിതയും ബുച്ചും ഭൂമിയിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27-ന് നിലംതൊടും  (3 hours ago)

പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് കുടിശ്ശികയടക്കം കേരളത്തിന് ലഭിക്കേണ്ടത് 1186.84 കോടി  (3 hours ago)

തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം: ചികിത്സ തേടി ആശുപത്രിയില്‍ എത്തിയവരാണ് ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചത്  (3 hours ago)

ലഹരിക്കടിമയായ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യയുടെ മാതാവിനെയും പിതാവിനെയും കുത്തി പരിക്കേല്‍പ്പിച്ചു  (4 hours ago)

തിരുവനന്തപുരം നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട്; കനത്ത ഇടിമിന്നലിന് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം  (4 hours ago)

ട്രംപും പുടിനും തമ്മിലുള്ള നിര്‍ണായക ഫോണ്‍ സംഭാഷണം ചൊവ്വാഴ്ച രണ്ട് മണിക്കൂറിലധികം നീണ്ടു  (4 hours ago)

വണ്ടിപ്പെരിയാറില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (5 hours ago)

ക്ഷേത്രങ്ങള്‍ വിപ്ലവഗാനങ്ങള്‍ പാടാനുള്ള സ്ഥലമല്ല: ക്ഷേത്രത്തിലെ ഉത്സവത്തില്‍ വിപ്ലവ ഗാനം പാടിയതില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം  (5 hours ago)

'എന്ത് ഒറിജിനലും, രസകരവുമാണ് ഈ ചിത്രം: ഇഷ്ടപ്പെട്ടു': പൊന്‍മാന്‍ കണ്ട് ബേസിലിനെ പുകഴ്ത്തി അനുരാഗ് കശ്യപ്  (5 hours ago)

സ്വാമി ശാശ്വതീകാനന്ദ ആലുവയില്‍ പെരിയാറിലെ കടവില്‍ മുങ്ങിമരിച്ച സംഭവം: തുടരന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി  (5 hours ago)

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനകളെ സംസ്ഥാനം നേരിടുമെന്ന് ധനമന്ത്രി ബാലഗോപാല്‍  (6 hours ago)

ആംബുലന്‍സിന് വഴിമുടക്കിയ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

സന്ദര്‍ശക പാസ് ഇല്ലാതെ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചയാളെ തടഞ്ഞു: അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരന് മര്‍ദനമേറ്റതായി പരാതി  (6 hours ago)

Malayali Vartha Recommends