ഒടുവില്‍ ആശ്വാസം.... ആറര മണിക്കൂര്‍ നീണ്ട ദൗത്യത്തിന് പിന്നാലെ പാലക്കാട് നെല്ലിയാമ്പതിയില്‍ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു..

ആറര മണിക്കൂര്‍ നീണ്ട ദൗത്യത്തിന് പിന്നാലെ പാലക്കാട് നെല്ലിയാമ്പതിയില്‍ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു... മയക്കുവെടിവയ്ക്കാതെ കൂട്ടില്കയറ്റിയാണ് പുറത്തെത്തിച്ചത്.
ഇന്നലെ രാത്രിയോടെയാണ് പുലയമ്പാറ സ്വദേശി ജോസിന്റെ വീട്ടിലെ കിണറ്റില്‍ പുലി അകപ്പെട്ടത്. അതേ തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു.
അതേസമയം പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കാടിനുള്ളിലേക്ക് വിടാനാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ കിണറ്റില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങിയത്. കിണറ്റിലേക്കിറക്കുന്നതിനായി കൂടും സ്ഥലത്തെത്തിക്കുകയും ഡിഎഫ്ഒയും എംഎല്‍എയും ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തുകയും ചെയ്തു.
പുലിയെ കൂട്ടില്‍ കയറ്റി പുറത്തെത്തിക്കാനുള്ള സാധ്യത അടഞ്ഞാല്‍ മയക്കുവെടിവെച്ച് പുറത്തെത്തിക്കാനും തീരുമാനിച്ചിട്ടുണ്ടായിരുന്നു. അതിനു വേണ്ടി വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാമും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍, ഇതിനിടെ അര്‍ധരാത്രി 12.20ഓടെ പുലിയെ കൂട്ടില്‍ കയറ്റി പുറത്തെത്തിക്കാന്‍ കഴിഞ്ഞു. മയക്കുവെടി വയ്ക്കേണ്ട ആവശ്യവും വന്നില്ല. പക്ഷെ ആറര മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്.
"
https://www.facebook.com/Malayalivartha

























