സര്‍ക്കുലര്‍ തിരുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിന്റെ പരാമര്‍ശം നീക്കി....

സര്‍ക്കുലര്‍ തിരുത്തണമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിന്റെ പരാമര്‍ശം നീക്കി.... യുജിസി കരട് കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കുലറില്‍ ഗവര്‍ണര്‍ അമര്‍ഷം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് തിരുത്തുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്.
യുജിസി കരടിന് 'എതിരായ' എന്ന പരാമര്‍ശം നീക്കി, പകരം യുജിസി റെഗുലേഷന് - ദേശീയ ഉന്നത വിദ്യാഭ്യാസ കണ്വെന്ഷന് എന്നാക്കി .
പ്രതിനിധികള്‍ സര്‍ക്കാര്‍ ചെലവില്‍ പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ ചട്ടവിരുദ്ധമാണെന്ന് രാജ്ഭവന് അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ കണ്‍വെന്‍ഷനില്‍ കണ്ണൂര്‍ സര്‍വകലാശാല വിസി പങ്കെടുക്കില്ലെന്ന് അറിയിച്ചു. പ്രതിഷേധ പരിപാടിയായതിനാല്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു.
അധ്യാപകര്‍ക്ക് പങ്കെടുക്കാനായി സര്‍വകലാശാല ഔദ്യോഗികമായി അനുമതി നല്‍കിയിട്ടില്ല. താല്പര്യമുള്ളവര്ക്ക് അവധിയെടുത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാവുന്നതാണ്., ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന ദേശീയ കണ്വെന്ഷന് ഇന്നാണ്.
തമിഴ്നാട്, കര്‍ണാടക, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ കണ്‍വെന്‍ഷനില്‍ മുഖ്യാതിഥികളായെത്തുന്നതാണ്. ഇന്ന് രാവിലെ 10.30 ന് നിയമസഭയിലെ ശങ്കര നാരായണന് തമ്പി ഹാളില്‍ കണ്വെന്ഷന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
https://www.facebook.com/Malayalivartha

























