പോട്ട ബാങ്ക് കവര്‍ച്ചാകേസ്.... പ്രതി റിജോ ആന്റണിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് അന്വേഷണ സംഘം വീണ്ടും തെളിവെടുപ്പ് നടത്തി....

പോട്ട ബാങ്ക് കവര്‍ച്ചാകേസിലെ പ്രതി റിജോ ആന്റണിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് അന്വേഷണ സംഘം വീണ്ടും തെളിവെടുപ്പ് നടത്തി. പ്രതി കവര്‍ച്ചയ്ക്ക് വന്നപ്പോഴുള്ള വേഷത്തിലായിരുന്നു ബാങ്കിലെ തെളിവെടുപ്പ്.
ടീഷര്‍ട്ടും ഗ്ലൗസും ഇടീച്ചായിരുന്നു പൊലീസ് പ്രതിയെ കൊണ്ടുവന്നത്. തലയില്‍ ഹെല്മറ്റുമുണ്ടായി. കവര്‍ച്ചയുടെ പുനരാവിഷ്കരണമാണ് ഡിവൈ.എസ്.പി: കെ.സുമേഷിന്റെ നേതൃത്വത്തില്‍ ബാങ്കില്‍ നടന്നത്.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ റിജോ ആന്റണി ഓവര്‍ക്കോട്ടും ഗ്ലൗസുമെല്ലാം കത്തിച്ച് കളഞ്ഞിരുന്നു. രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു കിട്ടിയ പ്രതിയെ ഇന്ന് വീണ്ടും മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതാണ്.
https://www.facebook.com/Malayalivartha

























