സെക്രട്ടറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 11ാം ദിവസത്തിലേക്ക്

സെക്രട്ടറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 11ാം ദിവസത്തിലേക്ക്. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, പെന്ഷന് ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇന്ന് ആശ വര്‍ക്കര്‍മാരുടെ മഹാസംഗമം നടക്കും.
സംസ്ഥാനത്തെ മുഴുവന്‍ ആശാവര്‍ക്കര്‍മാരോടും സമരത്തിന് എത്താനാണ് സമര സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് .
അതിനിടെ, രണ്ടുമാസത്തെ കുടിശ്ശിക അനുവദിച്ചും, ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കിയും ആരോഗ്യവകുപ്പ് സമരത്തില്‍ അനുനയനീക്കം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.
ഓണറേറിയം വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് ആശ വര്‍ക്കര്‍മാരുടെ നിലപാട്. ഇന്നുമുതല്‍ സമരം കൂടുതല്‍ ശക്തമാകുമെന്നും ആശ വര്‍ക്കര്‍മാര്‍ . ഇതിനിടെ സെക്രട്ടേറിയേറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരത്തിനെതിരെ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും.
ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ്. മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്.
" f
https://www.facebook.com/Malayalivartha

























