ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താനായി ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താനായി ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപുറം സ്വദേശി രമേഷ് (40) നെയാണ് പൊലീസ് പിടികൂടിയത്.
കിഴക്കേക്കര സ്വദേശി ബേബിമോനെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്താനായി ശ്രമിക്കുകയായിരുന്നു. ബേബിമോനെ ആക്രമിച്ചതിനു ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്. വീടിനടുത്തെ മില്ലിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വധശ്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് .
ഒരുമാസത്തോളം പിന്നിട്ട സംഭവത്തില്‍ കാഞ്ഞിരംകുളം പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. പിന്നാലെ പ്രതി ഒളിവില്‍ പോയി. ആഴ്ചകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാള്‍ തിരുവനന്തപുരം നഗരത്തിലുള്ള വിവരം പൊലീസിന് ലഭിച്ചത്.
പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തെ ഒളിസങ്കേതത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.
" f
https://www.facebook.com/Malayalivartha

























