ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സര്‍ക്കാര്‍ ഉത്തരവ്...

ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സര്‍ക്കാര്‍ ഉത്തരവ്. സ്പെഷ്യല്‍ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില്‍ നിന്നും 1.50 ലക്ഷം ആക്കി ഉയര്‍ത്തി. സീനിയര്‍ പ്ലീഡറുടെ ശമ്പളം 1.10 ത്തില്‍ നിന്നും 1.40 ലക്ഷവും പ്ലീഡര്‍മാറുടേത് 1 ലക്ഷത്തില്‍ നിന്നും 1.25 ലക്ഷവും ആക്കി വര്‍ദ്ധനവ് . 3 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് (2022 ജനുവരി 1 മുതല്‍) ശമ്പളം വര്‍ദ്ധിപ്പിച്ചത്.
ക്ഷേമ പെന്ഷന് കുടിശ്ശികയാകുന്നതും, കെഎസ്ആര്‍ടിസിലെ ശമ്പളം മുടങ്ങലും ആശവര്‍ക്കര്‍മാര്‍ക്കുള്ള ശമ്പളം മുടങ്ങലും പതിവായി മാറിയിരിക്കുന്ന വേളയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ പ്രതിരോധം. ഇതിനിടെയാണ് ഈ ശമ്പള വര്‍ധന.
ഇന്നലെ പിഎസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ കുത്തനെ വര്‍ദ്ധിപ്പിച്ചിരുന്നു. ചെയര്‍മാന്ററെ ശമ്പളം 2.26 ലക്ഷത്തില്‍ നിന്നും മൂന്നര ലക്ഷം രൂപയും അംഗങ്ങളുടേത് 2.23 ലക്ഷത്തില്‍ നിന്നും മൂന്നേകാല്‍ ലക്ഷവുമാക്കി വര്‍ദ്ധിപ്പിച്ചു.
https://www.facebook.com/Malayalivartha

























