Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

സി പി ഐ മന്ത്രിമാർ ആളിക്കത്തി....തണുപ്പിക്കാൻ പിണറായി നേരിട്ടെത്തി... പക്ഷേ വേർപിരിയൽ അനിവാര്യം

20 FEBRUARY 2025 12:15 PM IST
മലയാളി വാര്‍ത്ത

ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിൽ സി പി ഐ മന്ത്രിമാരായ കെ.രാജൻ, പി. പ്രസാദ്, ജി.ആർ.അനിൽ എന്നിവർ തീപ്പന്തംപോലെ ആളികത്തിയതായി റിപ്പോർട്ട്. പിണറായി രൂപകൽപന ചെയ്ത ഒരു പദ്ധതി പിണറായിയുടെ മന്ത്രിസഭതന്നെ മാറ്റിവയ്ക്കുന്നത് രണ്ടാം തവണയാണ്. കഴിഞ്ഞ കാബിനറ്റിൽ സി പി ഐ മന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് സ്വകാര്യ സർവകലാശാലാ ബിൽ മാറ്റി വച്ചിരുന്നു. മന്ത്രിസഭാ യോഗത്തിൽ കത്തിയ തീ അണയ്ക്കാൻ വൈകിട്ട്മുഖ്യമന്ത്രിയും സംഘവും സി പി ഐ ആസ്ഥാനത്തെത്തി എന്നതാണ് മറ്റൊരു ഐറണി.


സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നതാണ് മാറ്റിവച്ചത്. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കള്ളു ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസം ഡെസ്റ്റിനേഷൻ ഡ്രൈ ഡേയ്ക്ക് മദ്യം നൽകുന്നതിലും കൂടുതൽ വ്യക്തത വേണമെന്ന് മന്ത്രിസഭാ യോഗത്തിൽ അഭിപ്രായം ഉയർന്നു. കൂടുതൽ വിശദമായ ചർച്ചക്കായി മദ്യനയം മാറ്റി.


പുതിയ കള്ളു ഷാപ്പുകൾ അനുവദിക്കുന്നതിലും പുതിയ മദ്യനയത്തിൽ വ്യക്തയില്ലെന്നുമാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടത്. ടൂറിസം കേന്ദ്രങ്ങളിലും വിവാഹ പാർട്ടികൾക്കും ഒന്നാം തീയതി ഡ്രൈ ഡേ ദിവസം ഇളവ് അനുവദിക്കുന്നതാണ് പ്രധാനമായും പുതിയ മദ്യ നയം. ബാർ കോഴ ആരോപണത്തെ തുടർന്നാണ് പുതിയ മദ്യനയം നേരത്തെ മാറ്റി വച്ചിരുന്നത്. തലസ്ഥാനത്തില്ലാത്ത എക്സൈസ് മന്ത്രി ഓൺ ലൈൻ വഴിയാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. സ്വകാര്യ സർവകലാശാലാ ബിൽ ചർച്ച ചെയ്ത ദിവസം മന്ത്രി ബിന്ദുവും കാബിനറ്റിൽ നിന്നും മാറി നിന്നിരുന്നു. ഇത് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണെന്നാണ് ആരോപണം.

 

 


സി പി ഐയുമായുള്ള സി.പിഎമ്മിന്റെ ബന്ധം വഷളായി കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷമായുണ്ടായ പുതിയ സംഭവവികാസങ്ങൾ മുഖ്യമന്ത്രി സി പി എം സംസ്ഥാന സെക്രട്ടറിയെയും ഇടതുമുന്നണി കൺവീനറെയും ധരിപ്പിച്ചതായാണ് വിവരം. മന്ത്രിസഭയിൽ ഉണ്ടാകുന്ന ഇത്തരം കലഹങ്ങളിൽ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഒരു പങ്കും ഇല്ലെന്നാണ് മനസിലാക്കുന്നത്. ബിനോയ് വിശ്വം പറഞ്ഞാൽ സി പി ഐ മന്ത്രിമാർ കേൾക്കില്ലെന്നാണ് മനസിലാക്കിയത്. ചൊവ്വാഴ്ച സി പി ഐ മന്ത്രിമാർ ബിനോയ് വിശ്വത്തെ കണ്ടെങ്കിലും മന്ത്രിസഭാ യോഗത്തിലെ ഭിന്നതയെ കുറിച്ച് മുൻകൂർ ചർച്ചയുണ്ടായില്ല.


സംസ്ഥാനത്ത് കിഫ്ബി റോഡുകളിൽ ടോൾ അടിച്ചതിനെ എതിർക്കാനും സിപിഐ തീരുമാനിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രമേ ഇത്തരം വരുമാന മാർഗങ്ങൾ തേടാവൂ എന്നും തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ നീക്കം ജനവികാരം എതിരാക്കുമെന്നും സംസ്ഥാന നിർവാഹകസമിതി വിലയിരുത്തി. തിരക്കിട്ട നീക്കം മരവിപ്പിക്കണമെന്നു പാർട്ടി ആവശ്യപ്പെടും. സ്വകാര്യ സർവകലാശാലാ ബിൽ സിലക്ട് കമ്മിറ്റിക്ക് വിടണമെന്നും നിർദേശിക്കും. പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്ന ആവശ്യത്തിനു സമാനമാണിത്. പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണ പ്ലാൻ്റിനെ എതിർക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കാനും തീരുമാനിച്ചു. ഇടതുമുന്നണി യോഗം സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ ചേരാനിരിക്കെയാണ് സുപ്രധാന വിഷയങ്ങളിൽ പാർട്ടി ഭിന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.

 

 


കേന്ദ്രം ഞെരുക്കുന്നതും കിഫ്ബി വായ്പകളെ കടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതും കണക്കിലെടുത്താണ് ടോൾ നീക്കമെന്നു മന്ത്രിമാർ വിശദീകരിച്ചു. എന്നാൽ, തെറ്റായ കേന്ദ്ര നയങ്ങൾ മൂലമാണ് ഇത്തരം ബാധ്യതകൾ ജനം ഏറ്റെടുക്കേണ്ടി വരുന്നതെന്ന പൊതുബോധം ആദ്യം സൃഷ്ടിക്കണമെന്നു മറുവാദമുയർ‍ന്നു. അല്ലാതെ തിരക്കിട്ടു തീരുമാനിച്ചു നാളെമുതൽ ജനം ടോൾ അടയ്ക്കണമെന്നു പറഞ്ഞാൽ അംഗീകരിക്കാനാകില്ല. സ്വകാര്യ സർവകലാശാലാ ബിൽ തിരക്കിട്ടു പാസാക്കുന്നതിനെയും പാർട്ടി അനുകൂലിക്കില്ല. സംവരണവും ഫീസും സംബന്ധിച്ച ഒട്ടേറെ സംശയങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു. നിയമസഭയുടെ സിലക്ട് കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്യണം. അക്കാദമിക, വിദ്യാർഥി സമൂഹങ്ങളിലെ വിശദചർച്ചയിലൂടെ ബിൽ സമ്പുഷ്ടമാക്കണം. എൽഡിഎഫിലെ മറ്റ് ഘടകകക്ഷികളും ബില്ലിനെ വിലയിരുത്തണമെന്ന് സിപിഐ ആവശ്യപ്പെടുന്നു. മാർച്ച് മൂന്നിനു നിയമസഭയിൽ ബിൽ അവതരിപ്പിക്കാനിരിക്കെയാണ് സിപിഐ നിലപാടു കടുപ്പിക്കുന്നത്.


ടോൾ, സ്വകാര്യ സർവകലാശാല, മദ്യനിർമാണ പ്ലാന്റ് വിഷയങ്ങളിൽ സർക്കാരും സിപിഎമ്മും കാട്ടുന്ന തിടുക്കത്തിനെതിരെ സിപിഐ നിർവാഹകസമിതിയിൽ വിമർശനമുയർന്നു. കിഫ്ബി റോഡുകളിൽ ടോൾ ഈടാക്കണമെന്ന നിർദേശവുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും നിയമസഭയിൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സിപിഐ മറിച്ചുള്ള നിലപാട് സ്വീകരിക്കുന്നത്.


സി പി ഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് പ്രകടിപ്പിക്കുന്നതിന് മുമ്പ് തന്നെ അക്കാര്യം ദ്യശ്യമാധ്യമങ്ങൾക്ക് ചോർന്നു കിട്ടുന്നത് സി പി എമ്മിനെ അത്ഭുതപ്പെടുത്തുന്നു. ഇത്തരം ചോർച്ചകൾ സി പി ഐയിൽ നിന്നും തന്നെയാണെന്നാണ് സി പി എം സംശയിക്കുന്നത്.

 

 


സി പി ഐ - സി പി എം ബന്ധം വഷളക്കുന്നത് സി പി ഐയുടെ കോൺഗ്രസ് ചായ് വിന്റെ ഭാഗമാണെന്ന സംശയം സി പി എമ്മിനുണ്ട്. ഇടതുമുന്നണിയിൽ സി പി ഐക്ക് വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ലെന്ന പരാതി സി പി ഐക്ക് മുമ്പേയുണ്ട്. മന്ത്രിസഭയിൽ നിന്നും സി പി ഐയുടെ മുതിർന്ന നേതാക്കളെ പിണറായി ഒഴിവാക്കിയത് തന്റെ ഏറാൻമൂളികളെ നിയമിക്കാൻ വേണ്ടിയാണ്. എന്നാൽ ദുർബലരെന്ന് പിണറായി കരുതിയ മന്ത്രിമാരാണ് ഇപ്പോൾ പിണറായിക്ക് വിനയായത്. എന്നാൽ പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി നിർമാണവുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. ഇടതുമുന്നണി യോ​ഗത്തിലാണ് തീരുമാനമുണ്ടായത്. ആക്ഷേപങ്ങളൊഴിവാക്കി മുന്നോട്ടുപോകണമെന്നും യോ​ഗത്തിൽ തീരുമാനിച്ചു. സി.പി.ഐയുടേയും ആർ.ജെ.ഡിയുടേയും എതിർപ്പ് മറികടന്നാണ് ബ്രൂവറിയില്‍ മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചത്. സി പി ഐ ആസ്ഥാനത്ത് തന്നെ ഇടതുമുന്നണി യോഗത്തിലാണ് ഇത്തരം ഒരു തീരുമാനമുണ്ടായതെന്നതാണ് കൗതുകം.


സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർ.ജെ.ഡി സെക്രട്ടറി ജനറൽ വർ​ഗീസ് ജോർജ് എന്നിവർ ബ്രൂവറി വിഷയത്തിൽ പാർട്ടിയുടെ എതിർപ്പ് അറിയിച്ചിരുന്നു. കുടിവെള്ള പ്രശ്നം ഉണ്ടാകില്ലെന്നും സർക്കാരിന്റെ അഭിമാന പദ്ധതിയാണിതെന്നുമാണ് സി.പി.എം സ്വീകരിച്ച നിലപാട്. കിഫ്ബി ടോളുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും യോ​ഗത്തിൽ തീരുമാനിച്ചു.


സാധാരണ​ഗതിയിൽ ഒന്നര മണിക്കൂറോളമെടുത്ത് തീരേണ്ട ഇടതുയോ​ഗം മൂന്ന് മണിക്കൂർ നീണ്ടു. സ്വകാര്യ സർവകലാശാല ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്തു.


പാലക്കാട് ബ്രൂവറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇടതുപക്ഷ തീരുമാനം എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ വിശദീകരിച്ചു. . 2023-2024-ൽ കേരളത്തിന്റെ മദ്യനയം പ്രഖ്യാപിച്ചപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി വ്യക്തമാക്കിയിട്ടുള്ള കാര്യമാണ് കേരളത്തിനാവശ്യമായ സ്പിരിറ്റും മദ്യവും ഇവിടെ ഉദ്പ്പാദിപ്പിക്കുന്നതിനാവശ്യമായ നിലപാട് സ്വീകരിക്കുമെന്ന്. അതിന് നേരത്തേതന്നെ ശ്രമം തുടങ്ങിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കിഫ്ബി സംരക്ഷിക്കേണ്ടത് കേരളത്തിന്റെ ഭാവി വികസനത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 


ബ്രൂവറി സ്ഥാപിക്കുകയെന്നത് സർക്കാരിന്റെ ഭരണപരമായ നടപടിയുടെ ഭാ​ഗമാണെന്ന് ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി. അത് ആ നിലയിൽ മുന്നോട്ടുപോവുകയാണ്. പല ആശങ്കകളും ഇതുസംബന്ധിച്ച് ഉയർന്നുവന്നിട്ടുണ്ട്. കുടിവെള്ളത്തെയും കൃഷിയേയും ബാധിക്കുമോ എന്നെല്ലാമാണ് ആ ആശങ്കകൾ. ഒരുതരത്തിലും ഇവ രണ്ടിനേയും ബാധിക്കാത്ത നിലയിലായിരിക്കണം ഇത്തരം പദ്ധതികൾ മുന്നോട്ടുപോകേണ്ടതെന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലപാട് എന്നും അദ്ദേഹം പറഞ്ഞു.


കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുന്ന നിലപാട് തന്നെയാണ് എൽ.ഡി.എഫ് സ്വീകരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ വ്യത്യസ്തങ്ങളായ പാർട്ടികളുണ്ട്. അവർ വ്യത്യസ്തമായ അഭിപ്രായങ്ങൾ പറഞ്ഞെന്നിരിക്കും. അതെല്ലാം മുന്നണിയ്ക്കകത്ത് ചർച്ച നടത്തി ഏകീകരിച്ച് ധാരണയിലെത്തി നടപ്പിലാക്കുക എന്നതാണ് പൊതുവേ സ്വീകരിക്കുന്ന നിലപാട്. ജനങ്ങളോടാണ് എപ്പോഴും കൂട്ടുത്തരവാദിത്തം. ആ ഉത്തരവാദിത്തം നിറവേറ്റി പ്രവർത്തിക്കാനാണ് ശ്രമിക്കുന്നത്.


കിഫ്ബി വൻകിട പദ്ധതികൾക്കും ചെറുകിട പദ്ധതികൾക്കും ഒരുപോലെ പണം ചെലവഴിക്കുന്നുണ്ട്. വൻകിട പദ്ധതികൾക്കുവേണ്ടി ചെലവഴിക്കുമ്പോൾ അതുവഴി ധനം സമാഹരിക്കുന്നതിനുള്ള നിലപാടാണ് സ്വീകരിക്കാറുള്ളത്. കിഫ്ബിയുടെ സംരക്ഷണത്തിന് അതാവശ്യമാണ്. ടോളുമായി ബന്ധപ്പെട്ട് ഇപ്പോൾ തീരുമാനമൊന്നും എടുത്തിട്ടില്ല. പരി​ഗണനയിലുള്ള വിഷയമാണെങ്കിലും സർക്കാരും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. സർക്കാർ എല്ലാ വശവും പരി​ഗണിച്ച് തീരുമാനമെടുത്ത ശേഷമേ ആ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയുകയുള്ളൂ.


വരുമാനം ആർജിക്കുന്നതിനുള്ള സോഴ്സ് കണ്ടുപിടിക്കുന്നതിനുള്ള നിലപാട് സ്വീകരിക്കണമെന്ന് എൽ.ഡി.എഫിന് അഭിപ്രായമുണ്ട്. കിഫ്ബി സംരക്ഷിക്കണം. അത് കേരളത്തിന്റെ ഭാവി വികസനത്തിന് ആവശ്യമാണ്. ഈ നിലപാടുമായി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


2018ല്‍ ഒന്നാം പിണറായി സര്‍ക്കാരിനെ അഴിമതി ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ബ്രൂവറി വിവാദത്തിന്റെ തുടർച്ചയാണ് പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭാ തീരുമാനത്തോടെ ഉയര്‍ന്നുവന്നിരിക്കുന്നത്. രാജ്യത്തെ പ്രമുഖ മദ്യ നിര്‍മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന്, ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ നടപടി സ്വീകരിച്ചതില്‍ ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. എന്നാല്‍ 2018ല്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യാതെയായിരുന്നു അനുമതി നൽകിയതെങ്കിൽ ഇക്കുറി മദ്യനയത്തിനനുസരിച്ചു മന്ത്രിസഭായോഗം ചര്‍ച്ച ചെയ്താണു മദ്യനിര്‍മാണശാലയ്ക്ക് അനുമതിs നല്‍കിയിരിക്കുന്നതെന്നാണു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടതുമന്ത്രിസഭ എന്ത് തീരുമാനം എടുക്കണമെങ്കിലും മുന്നണിയിൽ ചർച്ച ചെയ്യണമെന്നാണ് ചട്ടം. അപ്രകാരമൊരു ചർച്ച നടന്നിട്ടില്ല. മന്ത്രിസഭയിൽ ഇക്കാര്യം ചർച്ചക്ക് വന്നപ്പോൾ മന്ത്രി കെ.രാജൻ ഉൾപ്പെടെയുള്ളവർ ഈ നീക്കത്തെ എതിർത്തതാണ്.


പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിനാണ് ഒയാസിസ് കമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പ്രാരംഭാനുമതി നല്‍കിയിരിക്കുന്നത്. ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങള്‍ എന്താണെന്നു സര്‍ക്കാര്‍ പറയണമെന്നുമാണു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷത്തിന്റെ ആവശ്യം സി പി ഐ യും ഏറ്റെടുത്തു എന്നതാണ് ഇക്കുറിയുണ്ടായ ഏറ്റവും വലിയ നേട്ടം.


സംസ്ഥാനത്ത് കൂടുതല്‍ മദ്യനിര്‍മാണശാലകള്‍ അനുവദിക്കേണ്ടതില്ലെന്നു 1999ല്‍ നായനാര്‍ മന്ത്രിസഭ തീരുമാനമെടുത്തതിനു ശേഷം കഴിഞ്ഞ 26 വര്‍ഷമായി ഈ നിലപാടു തന്നെയാണു തുടര്‍ന്നു പോന്നിരുന്നത്. എന്നാല്‍ 2018ല്‍ ഇതു മറികടന്നു മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ ഒരു ബ്രൂവറിയും രണ്ട് ബ്ലെന്റിങ് യൂണിറ്റുകളും ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതു വിവാദത്തിനിടയാക്കി. അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു കരാര്‍ റദ്ദാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയായിരുന്നു. പ്രളയകാലത്ത് അനാവശ്യ വിവാദം ഒഴിവാക്കാനാണു കരാര്‍ റദ്ദാക്കിയതെന്ന വിചിത്രവാദമാണ് അന്നു മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തതില്‍ സിപിഐ മന്ത്രിമാരും എതിര്‍പ്പു രേഖപ്പെടുത്തിയിരുന്നു. ഇക്കുറി ഇത് മുന്നണിയായി മാറിയെന്ന് മാത്രം.


തന്റെ മണ്ഡലത്തില്‍ ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളോടു വി.എസ്. അച്യുതാനന്ദനും അന്ന് പ്രതിഷേധം അറിയിച്ചിരുന്നു. ഇന്നത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ ആയിരുന്നു അന്ന് എക്‌സൈസ് മന്ത്രി. അതേസമയം പുതിയ യൂണിറ്റുകള്‍ അനുവദിക്കുന്നതില്‍നിന്നു പിന്നോട്ടുപോകില്ലെന്ന് അന്നു തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഡിസ്റ്റിലറികള്‍ക്കും ബ്രൂവറികള്‍ക്കും അനുമതി നല്‍കാനുള്ള തീരുമാനം വിവാദമായതിനു പിന്നില്‍ ചില ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ കൂട്ടത്തോടെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.


സി പി ഐ ആസ്ഥാനത്ത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ എത്തിയെങ്കിലും സി പി ഐയുടെ എതിർപ്പ് അവസാനിക്കുകയില്ല എന്നതാണ് ഇടതുമുന്നണി യോഗത്തിലെ പ്രതികരണങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. അതായത് വരാൻ പോകുന്നത് കലാപത്തിന്റെ വേനലാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിന് സംസ്ഥാനം പദമൂന്നി നിൽക്കവേ ഇത്തരം വിവാദങ്ങൾ മുന്നണിയെ സഹായിക്കുകയില്ലെന്ന് ഉറപ്പായി കഴിഞ്ഞു. സി പി ഐയുടെ എതിർപ്പ് മറികടന്ന് സർക്കാരും സി പിഎമ്മും നീങ്ങിയാൽ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന് ഉറപ്പായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (2 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (4 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (4 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (4 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (4 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (5 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (6 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (6 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (7 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (8 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (8 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (8 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (8 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (8 hours ago)

Malayali Vartha Recommends