കാത്തിരുന്ന് മടുത്ത്..! മുഖ്യൻ വന്നതും സ്റ്റേജിൽ ബീജിയം...! ആർക്കും ഒരു വിലയില്ലടെ...!!

സെൻട്രൽ സ്റ്റേഡിയത്തിൽ ഡയറക്ട് സെല്ലിംഗ് മാർഗ്ഗരേഖ പ്രകാശന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ വേദിയിൽ മുഴങ്ങിയത് എന്ന് നിന്റെ മൊയ്തീനിലെ പാട്ട്. ഒരു മണിക്കൂർ വൈകിയാണ് മുഖ്യമന്ത്രി പരിപാടിക്ക് എത്തിയത്. ദീപം തെളിയിക്കുന്നതിനിടെ പാട്ടിന്റെ ട്രാക്ക് മാറുകയായിരുന്നു.
വൈകിട്ട് അഞ്ച് മണിക്കാണ് ഡയറക്ട് സെല്ലിംഗ് മാർഗ്ഗരേഖ പ്രകാശന ചടങ്ങ് നിശ്ചയിച്ചിരുന്നത്. ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി 5.30ന്
എത്തും എന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ എൽഡിഎഫ് യോഗം നീണ്ടതോടെ മുഖ്യമന്ത്രി ഒരു മണിക്കൂർ വൈകിയാണ് എത്തിയത്. മുഖ്യമന്ത്രി ദീപം തെളിയിക്കുമ്പോഴാണ് എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ 'കാത്തിരുന്ന്… കാത്തിരുന്ന്..'എന്ന പാട്ടിന്റെ തുടക്ക ഭാഗം പ്ലേ ആയത്. പാട്ട് മാറി എന്ന് മനസിലായതോടെ പെട്ടന്ന് തന്നെ പാട്ട് ഓഫ് ആക്കുകയും ചെയ്തു.
മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ ബഹളമുണ്ടാക്കിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു സംഭവം. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെയായിരുന്നു സ്വകാര്യ സ്ഥാപനത്തിലെ സെക്യുരിറ്റി ജീവനക്കാരൻ ബഹളമുണ്ടാക്കിയത്. ഉടൻ തന്നെ പൊലീസുകാർ ഇയാളെ വേദിക്കു പുറത്തേക്ക് കൊണ്ടുപോയി. മദ്യപിച്ചതിന്റെ ലഹരിയിലാണ് ഇയാൾ ബഹളമുണ്ടാക്കിയതെന്നും പെറ്റി കേസെടുത്ത് വിട്ടയച്ചതായും കന്റോൺമെന്റ് പൊലീസ് അറിയിച്ചു.
ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗിൽ നിന്ന് മദ്യകുപ്പിയും കണ്ടെടുത്തിരുന്നു. വൈകിട്ട് പ്രതിനിധി സമ്മേളനം ഇന്ത്യയിലെ ക്യൂബൻ അംബാസിഡർ ജുവാൻ കാർലോസ് മാർസൻ അഗ്യുലേര ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ. അഫ്സൽ രക്തസാക്ഷി പ്രമേയവും വി. വിചിത്ര അനുശോചന പ്രമേയവും അവതരിപ്പിച്ചു. ക്യൂബൻ മിഷൻ ഡെപ്യൂട്ടി ഹെഡ് ആബെൽ അബല്ലെ ഡെസ്പൈ മുഖ്യപ്രഭാഷണം നടത്തി. രക്തസാക്ഷികളായ സജിൻ ഷാഹുലിന്റെയും സക്കീറിന്റെയും കുടുംബാംഗങ്ങളും പങ്കെടുത്തു.
സെക്രട്ടറി പി.എം. ആർഷോ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പൊതുചർച്ച ആരംഭിച്ചു. വ്യാഴാഴ്ച പ്രതിനിധി സമ്മേളനം തുടരും. വെള്ളിയാഴ്ച സമാപിക്കും. 503 പ്രതിനിധികളും 71 സംസ്ഥാന സമിതി അംഗങ്ങളുമാണ് എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില് പങ്കെടുക്കുന്നത്. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും
https://www.facebook.com/Malayalivartha

























