കണ്ണീര്‍ക്കാഴ്ചയായി... ട്രെയിനിന് അടിയില്‍ പെട്ട് മലയാളി സ്റ്റേഷന്‍മാസ്റ്റര്‍ക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... ട്രെയിനിന് അടിയില്‍ പെട്ട് മലയാളി സ്റ്റേഷന്‍മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി അനു ശേഖര്‍ (31) ആണ് മരിച്ചത്.
മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷന്‍മാസ്റ്ററായിരുന്നു. ചെങ്കോട്ട - ഈറോഡ് ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. കാല്‍വഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു.
സ്റ്റേഷനിലുള്ളവര്‍ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖര്‍ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha

























